ജില്ലാ ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ സിഐടിയു വിൻ്റെ നേതൃത്വത്തിൽ ഇടുക്കി ആർടിഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അന്യായമായ തൊഴിലാളി പീഡനം അവസാനിപ്പിക്കുക, പോലീസ് റവന്യൂ ജിയോളജി ഉദ്യോഗസ്ഥന്മാർ കൊള്ളപ്പിഴ ഈടാക്കുന്നനടപടി അവസാനിപ്പിക്കുക, കള്ളകേസുകൾ എടുത്ത് വാഹനം പിടിച്ചെടുക്കുന്ന നടപടികൾ നിർത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഓട്ടോ ടാക്സി വർക്കേഴ്സ് ഫെഡറേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ ഇടുക്കി ആർടി ഓ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചം ധർണയം സംഘടിപ്പിച്ചത്. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് മുൻ എം എൽ എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു.
ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എം സി ബിജു സമര പരിപാടികളിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എൻ മോഹനൻ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. മറ്റു നേതാക്കളായ കെഎം ബാബു, കെ.ആർ സോദരൻ,എം കമറുദ്ദീൻ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്ത സംസാരിച്ചു. പൈനാവിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ഓട്ടോ ടാക്സി മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു.