വൈഎംസിഎ കേരള റീജിയന്റെ സപ്തതിയോടനുബന്ധിച്ച് നടത്തുന്ന സപ്തതി സന്ദേശ സമാധാന യാത്ര ഇടുക്കിയിലെത്തി

2024 ഒക്ടോബർ 20നാണ് സപ്തതി സന്ദേശ സമാധാന യാത്ര ആരംഭിച്ചത്.സെൻട്രൽ സോണിലെ ഇടുക്കിയിൽ എത്തുന്ന സപ്തതി സന്ദേശ സമാധാന യാത്ര വൈ എം സി റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ നയിച്ചു. യാത്രക്ക് കട്ടപ്പന വൈഎംസിഎ ഹാളിൽ ഇടുക്കി സബ് റീജിയണിൻ്റെ നേതൃത്വത്തിൽ സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം ചെയ്തു.
വെള്ളിയാംകുടിയിൽ എത്തിയ യാത്ര ഇടുക്കിയിലെ വിവിധ വൈഎംസിഎയുടെ നേതൃത്വത്തിൽ വാഹനജാഥയായി ക്രമീകരിച്ച് പള്ളിക്കവലയിലെ വൈഎംസിഎ ഹാളിന് സമീപം എത്തി.അവിടെനിന്ന് സെൻട്രൽ സോണിലെ വൈഎംസിഎയുടെ നേതാക്കന്മാരെ എല്ലാം ഒരുമിച്ച് സ്വീകരണം നൽകി.തുടർന്ന് നടന്ന യോഗത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുക വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നീ വിഷയങ്ങളിലുള്ള വൈഎംസിഎ നേതൃത്വം നൽകുന്ന ഒപ്പുശേഖരണവും നടത്തി.
പരിപാടിയിൽ ഇടുക്കി സബ് റീജിയൻ ചെയർമാൻ മാമൻ ഈശോ അധ്യക്ഷൻ ആയിരുന്നു. ജനറൽ കൺവീനർ സനു വർഗീസ്, സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ്, വൈ എം സി എ - എസ് ഡബ്ലിയു ഐ ആർ ചെയർമാൻ ജോസ് നെറ്റിക്കാടൻ, മാർത്തോമാ ചർച്ച് വികാരി ജിതിൻ വർഗീസ് , നാഷണൽ എക്സിക്യൂട്ടീവ് വർഗീസ് അലക്സാണ്ടർ, എം വി ജോയ്, സെൻട്രൽ സോൺ ചെയർമാൻ വർഗീസ് പള്ളിക്കര, സെൻട്രൽ കൺവീനർ തോമസ് സ്കറിയ, പ്രസിഡന്റ് രജിറ്റ് ജോർജ്, സെക്രട്ടറി കെ ജെ ജോസഫ്, യുസി തോമസ്, ജാഥ കോർഡിനേറ്റർ കുര്യൻ തുമ്പിങ്കൽ എന്നിവർ സംസാരിച്ചു.