സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ശില്പശാലയും ബോധവൽക്കരണ ക്ലാസ്സും നടത്തി

സംസ്ഥാന വനിതാ കമ്മീഷൻ തോട്ടമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ആയി പീരിമേട്ടിലെ തോട്ടം മേഖലയിൽ ശില്പശാല സംഘടിപ്പിച്ചു പുതുക്കട കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ: പി സതീദേവി ഉദ്ഘാടനം ചെയ്തു വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാമണി അധ്യക്ഷയായി.
നിയമ അവബോധം തൊഴിലാളി സ്ത്രീകൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വനിതാ കമ്മീഷൻ ശില്പശാല സംഘടിപ്പിച്ചത് സംസ്ഥാനത്തെ സ്ത്രീകളുടെ പദവിയുയർത്തുന്നതിനും നീതിക്കുമായി നിരവധി നൂതന പദ്ധതികൾ നടപ്പാക്കുന്ന വനിതാ കമ്മീഷൻ തോട്ടമേഖലയിലെ സ്ത്രീകൾ നേരിടുന്ന സാമ്പത്തിക ഭദ്രതയില്ലായ്മ തൊഴിൽ ചൂഷണം വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനമുള്ള അപര്യാപ്തത തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ആയി തോട്ടം മേഖലയിൽ നടത്തുന്ന ശില്പശാലയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ: എലിസബത്ത് മാമ്മൻ മത്തായി അഡ്വ: ഇന്ദിരാ രവീന്ദ്രൻ അഡ്വ: പി കുഞ്ഞയിഷ ,വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി സോണിയ വാഷിംഗ്ടൺ ,വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ് ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശാ ആൻ്റെണി , കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ജോൺ, പഞ്ചായത്തംഗം രജനി രവി ,യൂണിയൻ നേതാക്കളായ കെ സുരേഷ് ബാബു , പി നിക്സൺ, അർജുനൻ പി ,ജി മുരുകയ്യാ ,വനിതാ കമ്മീഷൻ പ്രോഗ്രാം ഓഫീസർ ദിവ്യ എൻ.എന്നിവർ പ്രസംഗിച്ചു തോട്ടമേഖലയും തൊഴിൽ നിയമങ്ങളും എന്ന വിഷയത്തിൽ ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻ പീരുമേട് ഈ ദിനേശൻ ക്ലാസ് നയിച്ചു