ഗുരുവായൂര്‍ ആനക്കോട്ടയിൽ രണ്ടാം പാപ്പാനെ ആന ആക്രമിച്ചു; കൊമ്പ് കൊണ്ട് തട്ടിയിട്ടു, തൂണിൽ തലയിടിച്ച് പരിക്ക്

Oct 23, 2024 - 13:34
 0
ഗുരുവായൂര്‍ ആനക്കോട്ടയിൽ രണ്ടാം പാപ്പാനെ ആന ആക്രമിച്ചു; കൊമ്പ് കൊണ്ട് തട്ടിയിട്ടു, തൂണിൽ തലയിടിച്ച് പരിക്ക്
This is the title of the web page

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഗോപീകൃഷ്ണൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ഗോപീകൃഷ്ണൻ എന്ന ആനയാണ് പാപ്പാനെ തട്ടിയിട്ടത്.രാവിലെ ആനയ്ക്ക് വെള്ളവുമായി അടുത്തേക്ക് ചെന്ന ഉണ്ണികൃഷ്ണനെ ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കൊമ്പ് കൊണ്ട് ഉണ്ണികൃഷ്ണനെ തട്ടിയിട്ടു. തുടര്‍ന്ന് സമീപത്തെ തൂണിൽ ഇടിച്ച് പാപ്പാന്‍റെ തലയ്ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് ആണ് ആനയെ നീരിൽ നിന്ന് അഴിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow