വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നകെ ചപ്പാത്ത് മരുതുംപേട്ട പുത്തന്‍ വീട്ടില്‍ മധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യ നിധി യാത്ര ആരംഭിച്ചു

Oct 21, 2024 - 12:58
Oct 21, 2024 - 13:00
 0
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നകെ ചപ്പാത്ത് മരുതുംപേട്ട പുത്തന്‍ വീട്ടില്‍ മധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഹൈറേഞ്ച് ബസ്  സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന  കാരുണ്യ നിധി  യാത്ര ആരംഭിച്ചു
This is the title of the web page

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കെ ചപ്പാത്ത് മരുതുംപേട്ട പുത്തന്‍ വീട്ടില്‍ മധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം സ്വരൂപിക്കുന്ന കാരുണ്യ നിധിക്ക് വേണ്ടി കട്ടപ്പനയിലെ നാല് സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച നടത്തുന്ന കാരുണ്യയാത്രയുടെ ഉദ്ഘാടനം കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ച് നടന്നു. ദീര്‍ഘകാലം കട്ടപ്പനയില്‍ ബസ് ഡ്രൈവറായിരുന്ന മധു കഴിഞ്ഞ കുറച്ചധികം നാളുകളായി ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് നടത്തിയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തിവരുന്നത്.വൃക്ക മാറ്റിവെച്ചില്ലെങ്കില്‍ മധുവിന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്നാണ് ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്.മധുവിന്റെ ജീവന്‍ രക്ഷിക്കാന്‍ നവംബര്‍ 26 ന് അദ്ദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്.

മധുവിന്റെ ഭാര്യ സരിതയാണ് ഒരു വൃക്ക നല്‍കുന്നത്.ഡയാലിസിസിനും ടെസ്റ്റുകള്‍ക്കുയായി ഭാരിച്ച സാമ്പത്തിക ചിലവുകള്‍ വന്ന് പ്രതിസന്ധിയിലായ മധുവിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി കാരുണ്യസ്പര്‍ശം_2024 എന്ന പേരില്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഒരു ചികിത്സാ സഹായ നിധി സ്വരുപിക്കുന്നത്.

ഇതിനോട് സഹകരിച്ചാണ് കട്ടപ്പനയിലെ നാല് സ്വകാര്യ ബസുകള്‍ ഒക്ടോബര്‍ 21 തിങ്കളാഴ്ച'കാരുണ്യ യാത്ര നടത്തുന്നത്.കട്ടപ്പന_അടിമാലി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഏയ്ജല്‍ മോട്ടോഴ്സ് , തോപ്രാംകുടി_കട്ടപ്പന_ഉപ്പുതറ റൂട്ടിലൊടുന്ന ഗുരുദേവ് ,വളകോട്_കട്ടപ്പന_നെടുംങ്കണ്ടം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കുട്ടിമാളു , മേപ്പാറ_കട്ടപ്പന_കമ്പംമെട്ട് റൂട്ടിലോടുന്ന നാരായണന്‍ എന്നീ ബസുകളാണ് കാരുണ്യ യാത്രയുമായി സഹകരിക്കുന്നത്.

വിവിധയിടങ്ങളില്‍ കാരുണ്യ യാത്രയ്ക്ക് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഭാരവാഹികളായ മോന്‍സി C , രാജേഷ് കീഴേവീട്ടില്‍, ബിജു P V , ബിജു ചാക്കോ, ജോയല്‍ P ജോസ്, ചന്ദ്രശേഖരന്‍, സജിമോന്‍ തോമസ് , രാജേഷ് കുട്ടിമാളു , പയസുകുട്ടി , സുബിന്‍ സോമന്‍, നന്ദു ശ്രീനിവാസന്‍, എബ്രാഹം ജോണ്‍ അജിത്ത്മോന്‍ V S , രഞ്ജിത്ത് P T , ടോജോമോന്‍ റ്റോമി,ലിജോമോന്‍ ,ബിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow