ബാംഗ്ലൂരിൽ ഇടുക്കി സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചെറുതോണി കീരിത്തോട് കിഴക്കേപ്പാത്തിക്കൽ ഹരിയുടെ മകൾ അനഘ ( 20 ) യെ ബാംഗ്ലൂരിലുള്ള ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇവിടെയുള്ള ധന്വന്തരി നഴ്സിംഗ് കോളേജിൽ ബി.എസ്.സി നേഴ്സിങ്ങിന് പഠിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ശേഷം കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.മൃതദേഹം ബാംഗ്ലൂർ വിക്ടോറിയ ഹോസ്പിറ്റലിൽ. വിവരമറിഞ്ഞു ബന്ധുക്കൾ ബാംഗ്ലൂർക്കു പുറപ്പെട്ടിട്ടുണ്ട്. മാതാവ് രാധ, സഹോദരങ്ങൾ അനന്തു, അതുൽ.