പരിമിതികൾക്കുള്ളിൽ നിന്നും മികച്ച വരുമാനവുമായി കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ

Oct 19, 2024 - 19:01
 0
പരിമിതികൾക്കുള്ളിൽ നിന്നും മികച്ച വരുമാനവുമായി കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ
This is the title of the web page

ഏറേ പരിമിതികൾക്കും പ്രതിസന്ധികൾക്കും ഉള്ളിൽ നിന്നും മികച്ച വരുമാനമാണ് കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ കരസ്ഥമാക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് വരെ 50 -55 ശതമാനമായിരുന്നു വരുമാനം. എന്നാൽ അതിൽ നിന്നും 70% ത്തിലേക്ക് അതിവേഗം കുതിച്ചുയർന്നു . 37 സർവീസുകളാണ് ഡിപ്പോയിൽ മുഴുവനും ഉള്ളത്. ഇതിൽ നഷ്ടമുള്ള സർവീസുകൾ വളരെ ചുരുക്കം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോഴിക്കോട് ആനക്കാംപൊയിൽ സർവീസ് ആണ് ഏറ്റവും അധികം ലാഭം നൽകുന്നത്. അതിനോടൊപ്പം തന്നെ പാലക്കാട്,ആനക്കട്ടി ആലപ്പുഴ തുടങ്ങിയ സർവീസുകളും മിന്നൽ സർവീസും നല്ല ലാഭത്തിൽ ഓടുന്നു. പുതുതായി ആരംഭിച്ച എറണാകുളം സർവീസും മികച്ച ലാഭമാണ് ഡിപ്പോയ്ക്ക് നൽകുന്നത്. പുലർച്ചെ കട്ടപ്പനയിൽ നിന്നും ആരംഭിച്ച് പന്ത്രണ്ടുമണിയോടെ ചെല്ലുന്ന ആലപ്പുഴ സർവീസ് വിദ്യാർത്ഥികൾക്കും ഓഫീസ് ജോലിക്കാർക്കും വളരെ പ്രയോജനം ചെയ്യുന്നു. ഇത്തരത്തിൽ വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും കൂടുതൽ പ്രയോജനം ചെയ്യപ്പെടുന്ന രീതിയിലാണ് പല സർവീസുകളും ഓടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പല ബസുകളും കൃത്യമായ സമയ ക്രെമം പാലിക്കാൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കെഎസ്ആർടിസി സർവീസുകൾ പുലർച്ചെ സമയങ്ങളിലും രാത്രികാലങ്ങളിലും എല്ലാം പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. കൂടാതെ രണ്ട് ഇൻഡർസ്റ്റേറ്റ് ബസ്സുകളും മികച്ച സർവീസ് നൽകുന്നു. എന്നാൽ  ഇത്തരത്തിൽ വലിയ മെച്ചത്തിലൂടെ പോകുന്ന ഡിപ്പോയ്ക്ക് വെല്ലുവിളികളും നിരവധിയാണ്.

 പ്രധാനമായും കാലപ്പഴക്കം ചെന്ന ബസ്സുകൾ ആണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കൂടാതെ ഡിപ്പോയിലെ സ്ഥല സൗകര്യങ്ങൾ കുറഞ്ഞതും പ്രളയ കാലത്ത് ഇടിഞ്ഞുവീണ സംരക്ഷണഭിത്തി പുനർ നിർമിക്കാത്തതും ഡിപ്പോ വികസനത്തിന് തന്നെ വിലങ്ങ് തടിയാകുന്നു. ഇതിനോടൊപ്പം തന്നെ ഇരട്ടി പ്രഹരമാണ് വർക്ഷോപ്പിലെ മെക്കാനിക്കൽ ഉപകരണങ്ങളുടെ അഭാവം. ബസുകളുടെ അടിയിൽ കയറി പണിയെടുക്കുന്നതിന് ആവശ്യമായ റാംമ്പ് ഉൾപ്പെടെ കട്ടപ്പന ഡിപ്പോയിൽ ഇല്ല. ഇത് ജീവനക്കാർക്കും ഇരട്ടിജോലി എടുക്കുന്നതിനു കാരണം ആകുന്നു.നിരവധി തവണ പ്രതിസന്ധികൾ അധികാരികളെ മാധ്യമങ്ങൾ വഴി അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല.

കൂടാതെ ഒരേ സ്ഥലങ്ങളിലേക്ക് തന്നെ അടുത്തടുത്ത സമയങ്ങളിൽ വിവിധ ഡിപ്പോകളിൽ നിന്ന് ബസ്സുകൾ പോകുന്നത് വരുമാനത്തിൽ ഇടിവുണ്ടാക്കാൻ കാരണം ആകുന്നു.കെഎസ്ആർടിസി ഡിപ്പോയുടെ ശോച്യാവസ്ഥകളും ബസുകളുടെ കാലപ്പഴക്കങ്ങളും പരിഹരിച്ചാൽ നിലവിലെ വരുമാനത്തിൽ നിന്നും മികച്ച ലാഭത്തിലേക്ക് ഡിപ്പോ കടക്കും. കൂടാതെ വിവിധങ്ങളായ പുതിയ സർവീസുകളിലേക്ക് കടക്കാനാണ് ഡിപ്പോ അധികൃതരുടെ തീരുമാനം. എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ വഴി ബസ്സുകളുടെ സമയക്രമം അറിയുവാനും, സീറ്റ് ബുക്കിംഗും സാധ്യമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow