കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ല. പ്രതിഷേധ സൂചകമായി കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി

കട്ടപ്പന മുനിസിപ്പാലിറ്റിയിൽപെട്ട ഇരുപതേക്കറിൽ പ്രവർത്തിച്ചുവരുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്റ്ററിനെ 2015-2016 കാലത്ത് സംസ്ഥാന സർക്കാർ ഇടുക്കി താലൂക്ക് ആശുപത്രിയായി ഉയർത്തുകയുണ്ടായി. എന്നാൽ ആശുപത്രിയിൽ ആവശ്യമായ സ്റ്റാഫ് പാറ്റേൺ നിലവിലില്ല. ദിവസേന നൂറ് കണക്കിന് രോഗികളായ ആളുകൾ വിവിധ മേഖലകളിൽ നിന്നും ചികിത്സയ്ക്കായി ഇവിടെ എത്തുമ്പോൾ ആവശ്യത്തിന് ഡോക്ടർമാ രില്ലാതെ ഒരു ഡോക്ടർ തന്നെ നിരവധി രോഗികളെ പരിശോധിക്കുന്ന സാഹചര്യമാ ണ് നിലവിലുള്ളത്.
മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷൻ. ജോണി കുളംപള്ളി ഉൽഘാടനം ചെയ്തു.നല്ല നിലയിൽ പ്രവർത്തിക്കുന്ന ഓർത്തോ വിഭാഗം ഇവിടെയുണ്ടെങ്കിലും അനസ്തേഷ്യയുടെ അഭാവം മൂലം ഒരു മാസമായി സർജറികൾ നടക്കുന്നില്ല. രണ്ട് പീഡിയാ ട്രീഷൻമാരുടെ തസ്‌തിക ഉണ്ടെങ്കിലും ഒന്നരമാസമായി സേവനം പോലും ലഭിക്കുന്നില്ല. ഒ.പി. വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. കൂടാതെ ഇ.എൻ.ടി. ഡോക്ടർ രണ്ടാഴ്ച്‌ചയായി അവധിയിലാണ്. ആകെ 12 ഡോക്ടർമാരുടെ തസ്‌തികയാണ് ആശുപത്രിയിലുള്ളതെങ്കിലും അതിൽ നാല് പേരുടെ സേവനം ഇപ്പോൾ ലഭിക്കുന്നു മില്ല. അസിസ്റ്റൻ്റ് സർജന്മാരുടെ തസ്തികയിൽ രണ്ട് പേരെ നിയമിച്ചുവെങ്കിലും അവർ ഉപരി പഠനത്തിനായി അവധിയിൽ പ്രവേശിച്ചതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
അനസ്തേഷ്യ പീഡിയാട്രീഷൻ,ഇ.എൻ.റ്റി,അസിസ്റ്റന്റ്റ് സർജൻ എന്നീ ഡോക്ടർമാരുടെ ഒഴിവ് നികത്തി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ജനങ്ങൾക്ക് സഹായകരമായ രീതിയിൽ നിർവ്വഹിക്കുവാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.തോമസ് മൈക്കിൾ, ജോസ് മുതനാട്ട്, ഷാജി വെള്ളംമാക്കൽ, സിബി പാറപ്പായി, പ്രശാന്ത് രാജു, ഷമേജ് കെ ജോർജ്ലീലാമ്മ ബേബി,, പി എസ് മേരിദാസൻ,, എബ്രഹാം പന്തംമാക്കൽ, ബിജു പോന്നോലി, കെ എസ് സജീവ്, റൂബി വേഴാമ്പത്തോട്ടംസണ്ണി കോലോത്ത് , രാജേഷ് സെബാസ്റ്റ്യൻ, ബന്നി അല്ലേ ഷ്, KD രാധാകൃഷ്ണൻ നായർ,ജയപ്രകാശ് വാഴവര എന്നിവർ നേതൃത്വം നൽകി.