അർച്ചന വിമൻസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ ചിന്താധാര 2024 പരിശീലന പരിപാടി നടത്തി

സ്ത്രീശാക്തീകരണവും ജെൻഡർ സമത്വവും ലക്ഷ്യം വച്ചുകൊണ്ട് ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർച്ചന വിമൻസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഉപ്പുതറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചിന്താധാര 2024 പരിശീലന പരിപാടി നടത്തി. അർച്ചന വിമൻസ് സെൻറർ ഡയറക്ടർ ത്രേസ്യാമ മാത്യു ഉദ്ഘാടനം ചെയ്തു.ജൻഡർ ആൻഡ് ഹ്യൂമൻ റൈറ്റ്സ് കോ- ഓർഡിനേറ്റർ സിസ്റ്റർ റെജി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.റിസോഴ്സ് പേഴ്സൺ കാർത്തിക് ശശി ക്ലാസ്സുകൾ നയിച്ചു.
സ്ത്രീ സൗഹൃദ പദ്ധതികൾ എങ്ങനെ കണ്ടെത്താം, എങ്ങനെ തയ്യാറാക്കാം, നടപ്പിലാക്കാം എന്നതിന് സഹായിക്കും വിധം കേരളത്തിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ നടത്തുന്ന പരിശീലന പരിപാടികളുടെ ഭാഗമായാണ് ഉപ്പുതറയിൽ പരിപാടി സംഘടിപ്പിച്ചത്.ജന പ്രതിനിധികൾക്കും, രാഷ്ട്രീയ, സന്നദ്ധ, സാമൂഹിക പ്രവർത്തകർക്കും ഒത്തുചേരുവാനും പുതിയ ആശയങ്ങളും പ്രവർത്തന ശൈലികളും രൂപീകരിക്കുവാനും ഉതകും വിധമാണ് ചിന്താധാര 2024 സംഘടിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് കെ ജേക്കബ് ,അർച്ചന വിമൻസ് സീനിയർ പ്രോഗ്രാം ഓഫീസർ ഷൈനി ജോഷി, കമ്മ്യൂണിറ്റി ഓർഗനൈസർ ജെസ്സി ജയ് , ആനിമേറ്റേഴ്‌സ് ആയ ഇന്ദിരാ ശ്രീനി , ബിന്ദു സന്തോഷ് , എന്നിവർ പ്രസംഗിച്ചു മിനി ജോസഫ്, ലീന രവീന്ദ്രൻ, ഡോണ അൽഫോൺസ് , ജിബിൻ ജോഷി ,മേഘ ജോസഫ്, നിമ്മി അജി, എന്നിവർ നേതൃത്വം നൽകി.