ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതി പ്രഖ്യാപിച്ച മിഷൻ വാരാചരണത്തിന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം പണിക്കൻകുടി സെൻ്റ്.ജോൺ മരിയവിയാനി പള്ളിയിൽ നടന്നു
"വരൂ നമുക്ക് ക്രിസ്തുവിന്റെ മുഖവും മനവുമുള്ളവരാകാം" എന്ന ആഹ്വാനത്തോടെ ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതി പ്രഖ്യാപിച്ച മിഷൻ വാരാചരണത്തിന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം നടന്നു. പണിക്കൻകുടിസെൻ്റ്.ജോൺ മരിയവിയാനി പള്ളിയാണ് ഉദ്ഘാടനത്തിന് വേദിയായത്. യേശുവിനെ ഒരാൾക്ക് പരിചയപ്പെടുത്തുകയാണ് ഒരാൾക്ക് കൊടുക്കുന്ന ഏറ്റവും വലിയ സ്നേഹ പ്രവർത്തി എന്ന ആഹ്വാനത്തോടെ ഫാ. സെബാസ്റ്റ്യൻ വടക്കേൽ സ്വാഗതം ആശംസിച്ചു.
സമ്മേളനത്തിൽ രൂപതാ പ്രസിഡന്റ് ശ്രി. സെസിൽ ജോസ് അധ്യക്ഷത വഹിച്ചു.ഒക്ടോബർ മാസത്തിലെ വിവിധ കർമ്മ പരിപാടികളിലൂടെ നന്മയുള്ള ലോകം പടുത്തുയർത്താൻ ഒരുമയോടെ പരിശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് രൂപത ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര മിഷൻ വാരാചരണം ഉദ്ഘാടനം ചെയ്തു. വൈസ് ഡയറക്ടർ സി. സ്റ്റാർലെറ്റ് C M C, ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു, ഓർഗനൈസർ ജെയിംസ് തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. വർണ്ണ ശബളമായ റാലിയും, പതാകവന്ദനവും വാരാചരണ പരിപാടികളുടെ ഭാഗമായി നടത്തി.