പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലനം
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ആലുവ ഗവ.പ്രീ എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ ഡിഗ്രിതല പരീക്ഷക്കുള്ള സൗജന്യ പരിശീലനം ഉടന്‍ ആരംഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒബിസി, ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും. താല്പര്യമുള്ളവര് ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 20ന് മുന്‍പ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.