നല്ല മാനസികാരോഗ്യം നിലനിർത്തുന്നതിൽ കുടുംബാന്തരീക്ഷത്തിന് വലിയ പങ്ക് : ജില്ലാ കളക്ടർ

Oct 10, 2024 - 15:48
 0
നല്ല മാനസികാരോഗ്യം നിലനിർത്തുന്നതിൽ കുടുംബാന്തരീക്ഷത്തിന് വലിയ പങ്ക് : ജില്ലാ കളക്ടർ
This is the title of the web page

കുട്ടികളിലും മുതിർന്നവരിലും നല്ല മാനസികാരോഗ്യം നിലനിർത്തുന്നതിൽ കുടുംബാന്തരീക്ഷത്തിന്  വലിയപങ്കാണുള്ളതെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെറുതോണി പോലീസ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വീട്ടിനുള്ളിൽ അംഗങ്ങൾ തമ്മിൽ നല്ലരീതിയിൽ ആശയവിനിമയം നടക്കേണ്ടതുണ്ട്. പിരിമുറുക്കം , വിഷാദരോഗം തുടങ്ങിയവ ഉണ്ടാകുന്നത്, ഒന്ന് സംസാരിക്കാൻപോലും കഴിയാതെ വരൂമ്പോഴാണ്. വീട്ടിലെ മുതിർന്നവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ പുതിയതലമുറ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിപാടിയോടനുബന്ധിച്ച് നടന്ന റാലി ഇടുക്കി പോലീസ് ഇൻസ്പെക്ടർ സന്തോഷ് സജീവ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ സുരേഷ് വർഗീസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ സുരേഷ് വർഗീസ് മാനസികാരോഗ്യദിനസന്ദേശ പ്രകാശനം നിർവഹിച്ചു. ആരോഗ്യവകുപ്പിലെ വിദഗ്ദർ നയിച്ച ചർച്ചയും , ബോധവൽക്കരണ ക്ലാസും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow