വണ്ടൻമേട് പുറ്റടിയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ചിട്ട് ഇന്ന്(10/9/24) ഒരുവർഷം തികയുമ്പോഴും അപകടത്തിന് ഇടയാക്കിയ ലൈൻ കൃഷിയിടത്തിൽൽ നിന്ന് മാറ്റിസ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പായില്ല

Oct 10, 2024 - 14:54
 0
വണ്ടൻമേട് പുറ്റടിയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ചിട്ട് ഇന്ന്(10/9/24) ഒരുവർഷം തികയുമ്പോഴും അപകടത്തിന് ഇടയാക്കിയ ലൈൻ കൃഷിയിടത്തിൽൽ നിന്ന് മാറ്റിസ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പായില്ല
This is the title of the web page

വണ്ടൻമേട്  പുറ്റടിയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ചിട്ട് ഇന്ന്(10/9/24) ഒരുവർഷം തികയുമ്പോഴും അപകടത്തിന് ഇടയാക്കിയ ലൈൻ കൃഷിയിടത്തിൽൽ നിന്ന് മാറ്റിസ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. പുറ്റടി നായർസിറ്റി ചെമ്പകശേരിയിൽ കനകാധരൻ നായർ, മക്കളായ സി.കെ.വിഷ്ണു, സി.കെ.വിനീത്(വിനോദ്) എന്നിവരാണ് 2023 ഒക്‌ടോബർ 10ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനു സമീപത്തെ പാടത്ത് പൊട്ടിവീണ വൈദ്യുതലൈനിൽ നിന്നുള്ള വൈദ്യുതാഘാതമേറ്റ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വീടിനു സമീപത്തു കൂടി കടന്നുപോകുന്ന ലൈനിലേക്ക് ശീമമുരിക്ക് കടപുഴകി വീണ് കമ്പി പൊട്ടിയതോടെ അപകടം ഉണ്ടാകാതിരിക്കാൻ പാടത്തിനു നടുവിലെ പോസ്റ്റിലുള്ള ഫ്യൂസ് ഊരിമാറ്റാനായി പോകുമ്പോഴാണ് മൂവരും അപകടത്തിൽപ്പെട്ടത്. മരം വീണതിനെ തുടർന്ന് ഇവരുടെ വീട്ടിലേക്ക് ഇറങ്ങുന്ന വഴിയിലും പാടത്തും ലൈൻ പൊട്ടി വീണത് അറിയാതിരുന്നതാണ് ഇവർ അപകടത്തിൽപ്പെടാൻ കാരണമായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പാടത്തെ കൃഷി വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് തടയാനായി സ്ഥാപിച്ചിരുന്ന സോളാർ ഫെൻസിങ്ങിലേക്കും വെള്ളത്തിലേക്കും വൈദ്യുതലൈൻ വീണു കിടന്നത് അറിയാതെ ഈ വെള്ളത്തിലേക്ക് ഇറങ്ങിയപ്പോഴാണ് ഷോക്കേറ്റത്.അപകടത്തിന് ഇടയാക്കിയ കൃഷിയിടത്തിലൂടെയും വീടിനു സമീപത്തുകൂടിയും കടന്നുപോകുന്ന ലൈൻ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതിന്റെ ഭാഗമായി കെഎസ്ഇബി അധികൃതർ നടപടി ആരംഭിച്ചെങ്കിലും ഒരുവർഷമായിട്ടും മാറ്റിസ്ഥാപിച്ചിട്ടില്ല. അതേസമയം, ലൈൻ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കി ടെൻഡർ ചെയ്തിട്ടുണ്ടെന്നും സാധനസാമഗ്രികൾ എത്തിയാലുടൻ ലൈൻ മാറ്റുമെന്നും കെഎസ്ഇബി കട്ടപ്പന എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. കൂടാതെ അപകടത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow