കട്ടപ്പന ചപ്പാത്ത് മലയോര ഹൈവേയുടെ നിർമ്മാണത്തിൽ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത്
കട്ടപ്പന മുതൽ ചപ്പാത്ത് വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനത്തിലാണ് വ്യാപക ക്രമക്കേട് ഉണ്ടായതായി ബിജെപി പറയുന്നത് റോഡ് നിർമ്മാണത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് കെടുകാര്യസ്ഥതയാണ് ഉണ്ടാകുന്നത് മലയോര ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ മുൻ നിശ്ചയിച്ച പ്രകാരം എസ്റ്റിമേറ്റ് എടുത്തു പോയതുപോലെ അല്ല നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു എന്നും ബിജെപി പറയുന്നു.
ഈ പാതയുടെ വിവിധ ഭാഗങ്ങളിൽ ടാറിങ് പൂർത്തീകരിക്കാതെ കിടപ്പുണ്ട് ഇവ അടിയന്തരമായി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണം 20 ഏക്കർ പാലം പൊളിച്ച് പുതിയത് നിർമ്മിക്കുമെന്ന് വാഗ്ദാനത്തിന് ഇതുവരെയും നടപടി ഉണ്ടായിട്ടുമില്ല മലയോര ഹൈവേയുടെ നിർമ്മാണത്തിലെ കെടുകാര്യക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുവാനാണ് ബിജെപിയുടെ തീരുമാനവും.