മഹിളാ കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് ക്യാമ്പ് സാഹസ് കട്ടപ്പനയിൽ നടന്നു

വരുന്ന തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മഹിള കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം കൈവരിക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് മഹിള കോൺഗ്രസ് ഭാരവാഹികൾക്കായി ബ്ലോക്ക് തലത്തിൽ സാഹസ് ക്യാമ്പ് സംഘടിപ്പിച്ചത്.ജില്ല പ്രസിഡന്റ് മിനി സാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി., കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ, നഗരസഭ ചെയർ പേഴ്സൺ ബീന ടോമി,ബ്ലോക്ക് പ്രസിഡൻ്റ് സിന്ധു വിജയകുമാർ,ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മണി മേഘല ജില്ലാ ജനറൽ സെക്രട്ടറിമാർ , മണ്ഡലം പ്രസിഡൻ്റുമാർ തുടങ്ങി നിരവധി ഭാരവാഹികൾ പങ്കെടുത്തു.