കോഴിമലയിലെ ഭൂമി, പട്ടയ പ്രശ്നങ്ങള്‍ 14ന് മന്ത്രിതല യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്

കോഴിമലയിലെ ഭൂമി, പട്ടയ പ്രശ്നങ്ങള്‍ 14ന് മന്ത്രിതല യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. കോഴിമല ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സര്‍വകക്ഷി നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവന്യു, വനം മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ കോവില്‍മലയിലെ പട്ടയവിഷയം ചര്‍ച്ച ചെയ്യും.
ഇവിടുത്തെ താമസക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടും. കൂടാതെ, ഇവിടുത്തെ ഭൂ്രപശ്നങ്ങള്‍ സംബന്ധിച്ച് ആളുകളില്‍ നിന്ന് നേരിട്ടുവിവരശേഖരണത്തിനായി ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സിറ്റിങ് നടത്തണമെന്ന കാര്യവും അറിയിക്കുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.
കോവില്‍മലയിലെ ജനങ്ങള്‍ക്കിടയിലുള്ള ഐക്യവും സൗഹാര്‍ദ അന്തരീക്ഷവും തകര്‍ക്കാനും വിഭാഗീയതയുണ്ടാക്കാനും ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. ഇത്തരക്കാര്‍ക്കുപിന്നില്‍ കപട പരിസ്ഥിതിവാദികളുണ്ടോയെന്നും സംശയമുണ്ട്. ഇവര്‍ക്കെതിരെ ജനങ്ങള്‍ സംഘടിക്കണമെന്നും സി വി വര്‍ഗീസ് പറഞ്ഞു.
കാഞ്ചിയാര്‍ പഞ്ചായത്തംഗം വി ആര്‍ ആനന്ദന്‍ അധ്യക്ഷനായി. സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്, കാഞ്ചിയാര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി ബിജു, വിവിധ സംഘടന നേതാക്കളായ എം വി കുര്യന്‍, അഭിലാഷ് മാത്യു, ജോസ് ഞായര്‍കുളം, ടി ജി പ്രശാന്ത്, കെ പി സുരേഷ്, സാംകുട്ടി എബ്രഹാം, രാജന്‍ ലബ്ബക്കട, തങ്കച്ചന്‍ പറപ്പള്ളില്‍, എം എം കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിനുമുന്നോടിയായി സമിതി സംഘടിപ്പിച്ച പ്രകടനത്തില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു.