കമ്പംമെട്ട്- വണ്ണപ്പുറം പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദം; പി ഡബ്ല്യൂ ഡി വിജിലൻസ് സംഘം പരിശോധന നടത്തി

കമ്പംമെട്ട്- വണ്ണപുറം പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്ന സാഹചത്തിലാണ് പരിശോധന നടത്തിയത്. മുണ്ടിയെരുമയിൽ ടാറിംങ് പൊളിഞ്ഞ മേഖലയിൽ നിന്ന് സാമ്പിൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം കിഫ്‌ബി അധികൃതരും ഇവിടെ പരിശോധന നടത്തിയിരുന്നു. മഴയത്ത് ടാറിങ് നടത്തിയ റോഡ് മണിക്കൂറുകൾക്ക് ഉള്ളിൽ പൊളി ണെന്നായിരുന്നു ആരോപണം.എന്നാൽ ടാർ ഉറയ്ക്കുന്നതിന് മുൻപ് നാട്ടുകാർ ഇളക്കുകയിരുന്നുവെന്ന് ആരോപിച്ച് കരാർ കമ്പനി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൻ പ്രകാരം കണ്ടാൽ അറിയാവുന്ന നാല് പേർക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.