ഇടുക്കിയിൽ മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ വെട്ടുകിളി ശല്യം രൂക്ഷമായി

ഇടുക്കിയിൽ മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ വെട്ടുകിളി ശല്യം രൂക്ഷമായി.കൊന്നത്തടി പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ കാർഷിക വിദഗ്ധർ സന്ദർശനം നടത്തി. ഹൈറേഞ്ചിലെ കുരുമുളക്, ഏലം, കൊക്കോ, പച്ചക്കറികള്‍ എന്നിവയുടെ ഇലകളാണ് വെട്ടുകിളികള്‍ തിന്ന് തീര്‍ക്കുന്നത്.നാണ്യവിളകളും ഭക്ഷ്യവിളകളും വെട്ടുകിളികൾ കൂട്ടത്തോടെയെത്തി നശിപ്പിക്കുകയാണ്. കൊന്നത്തടി പഞ്ചായത്തിലെ പൊൻമുടി, ഇരുമലക്കപ്പ്, തെള്ളിത്തോട് മേഖലകളിലും വെട്ടുകിളി ശല്യം രൂക്ഷമാണ്.
ഇവയുടെ ശല്യം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചാല്‍ കര്‍ഷകർ വലിയ പ്രതിസന്ധിയിലാകും.കാർഷിക സർവ്വകലാശാലയിലെ ഡോ.ഗവാസ് രാഗേഷ്,കേന്ദ്ര കീട നിയന്ത്രണ സംയോജന കേന്ദ്രം സയൻ്റിസ്റ്റ് ഡോ . ടോം ചെറിയാൻ കൊന്നത്തടി കൃഷി ഓഫീസർ ബിജു എന്നിവരുടെ നേതൃത്വത്തിനുള്ള സംഘംbകൃഷിയിടങ്ങൾ സന്ദർശിച്ചു.കനത്ത വേനലിനെ തുടര്‍ന്നുണ്ടായ കൃഷിനാശത്തിന് പിന്നാലെ വെട്ടുകളി ശല്യം കൂടി വിനയാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.