വനം - വന്യ ജീവി വരാഘോഷം: സംസ്ഥാനതല ഉത്ഘാടനം നാളെ തേക്കടിയിൽ നടക്കും
വനം - വന്യജീവി വാരാഘോഷത്തിൻ്റെ സംസ്ഥാന തല ഉത്ഘാടനം ഒക്ടോബർ 2 ന് ബുധനാഴ്ച (നാളെ) തേക്കടിയിൽ നടക്കും.ഇതാദ്യമായാണ് വാരാഘോഷത്തിൻ്റെ സംസ്ഥാന തല ഉത്ഘാടനം തേക്കടിയിൽ നടക്കുന്നത്.കുമളി ഹോളിഡേ ഹോമിൽ നടക്കുന്ന സമ്മേളനത്തിൽ വനം മന്ത്രി ശശീന്ദ്രൻ വാരാഘോഷം ഉത്ഘാടനം ചെയ്യും.ജനപ്രതിനിധികൾ, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് വിവിധ കലാമത്സരങ്ങൾ, സെമിനാറുകൾ, എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 8 ന് നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ, കോളജ്, ക്ലബ്ബ്, വിവിധ ഇ.ഡി.സി.കൾ എന്നിവ പങ്കെടുക്കുന്ന ജനബോധന റാലി നടക്കും. കുമളി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ഹോളിഡേ ഹോമിലേക്കാണ് റാലി. റാലിയിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങൾക്ക് മികവിൻ്റെ അടിസ്ഥാനത്തിൽ ക്യാഷ് അവാർഡും ട്രോഫികളും നൽകും.
വന്യജീവി വാരാഘോഷത്തെ പറ്റി അറിയിക്കുന്നതിനായി കുമളിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പെരിയാർ കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു, എ.എഫ്.ഡി.സുരേഷ് കുമാർ, സിംസൺ, നിസ്സാമുദ്ദീൻ, രാജേന്ദ്രലാൽ ദത്ത്, ടൈറ്റസ്, ബോസ്, ഹൈദ്രോസ് മീരാൻ എന്നിവർ പങ്കെടുത്തു.