ഏലപ്പാറ ഹെലിബറിയ ജലവിതരണ പദ്ധതിയിലെ മോട്ടോറിന് തകരാർ, നാല് പഞ്ചായത്തുകളിലെ ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു

ഏലപ്പാറ ഹെലിബറിയ ജലവിതരണ പദ്ധതിയിലെ മോട്ടോർ സ്റ്റാർട്ടർ തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഏലപ്പാറ, കൊക്കയാർ , പെരുവന്താനം, പീരുമേട് പഞ്ചായത്തുകളിലേയ്ക്കുള്ള ജല വിതരണം നിലച്ചിരിക്കുകയാണ്.ഇതോടെ ഈ കുടിവെള്ളത്തെ ആശ്രയിച്ച് കഴിയുന്ന പീരുമേട് നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെ ജനങ്ങൾ ഒരാഴ്ചയായി പ്രതിസന്ധി നേരിടുകയാണ്.
240 കുതിര ശക്തി മോട്ടോറിൻ്റെ സ്റ്റാർട്ടർ തകരാറിലായതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് മുതലാണ് പമ്പിംഗ് നിലച്ചത്. 2010 ൽ സ്ഥാപിച്ച മോട്ടോറിൻ്റെ സ്റ്റാർട്ടർ ഇപ്പോൾ വിപണിയിൽ ലഭ്യം അല്ലാത്തതാണ് പ്രശ്നമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. നിലവിലെ സ്ഥിതിയിൽ ജലവിതരണം എപ്പോൾ പുനരാംഭിക്കാം എന്ന് പറയാൻ കഴിയില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം