കട്ടപ്പന ഇരുപതേക്കർ പോർസ്യുങ്കുല ആശ്രമ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളും ബൈബിൾ കൺവെൻഷനും ഒക്ടോബർ ഒന്നു മുതൽ നാലു വരെ
കട്ടപ്പന ഇരുപതേക്കർ പോർസ്യൂങ്കുല ആശ്രമ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളും ബൈബിൾ കൺവെൻഷനും ഒക്ടോബർ ഒന്നുമുതൽനാലു വരെ നടക്കും. ഒന്നുമുതൽ നാലുവരെ വൈകുന്നേരം 4.30 മുതൽ തൃശ്ശൂർ കാർമൽ മിനിസ്റ്ററി ഡയറക്‌ടർ ഫാ. പോൾ പുളിക്കൻ ആൻഡ് ടീം നേതൃത്വം നൽകുന്ന ബൈബിൾ കൺവെൻഷൻ നടക്കും.
ഫാ. ഷൈജു പേരുവെട്ടിക്കുന്നേൽ, ബ്രദർ സോണി ദേവസി തുടങ്ങിയവർ ബൈബിൾ പ്രഭാഷണം നടത്തും. ഒന്നിന് വൈകിട്ട് 4.30 ന് തോവരയാർ ഇൻഫൻ്റ് ജീസസ് പള്ളി വികാരി ഫാ. ജോസഫ് കോയിക്കലും 2ന് വൈകിട്ട് 4.30ന് വെള്ളയാംകുടി സെൻ്റ് ജോർജ് പള്ളി വികാരി ഫാ. തോമസ് മണിയാട്ടും 3ന് വൈകിട്ട് 4.30 ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിലും വിശുദ്ധ കുർബാന അർപ്പിക്കും.
എല്ലാദിവസവും വൈകിട്ട് ആറുമുതൽ 8.30 വരെയാണ് ബൈബിൾ കൺവെൻഷൻ. നാലാം തിയതി വൈകിട്ട് 4.30ന് കപ്പുച്ചിൻ സഭ കോട്ടയം സെന്റ്റ് ജോസഫ്സ് പ്രൊവിൻഷ്യൽ ഫാ. ജോർജ് ആൻ്റണി ആശാരിശേരിയിൽ ആഘോഷമായ കുർബാന അർപ്പിച്ചു സന്ദേശം നൽകും. കൺവെൻഷൻ നടക്കുന്ന ദിവസങ്ങളിൽ വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, സ്പിരിച്ചൽ ഷെയറിങ്, രോഗികൾക്കുള്ള സൗഖ്യ ശുശ്രൂഷ എന്നിവ ഉണ്ടാകും.
2ന് രാവിലെ 9മുതൽ വിദ്യാർഥികൾക്കുള്ള ശുശ്രൂഷയും നടക്കും.വാർത്താസമ്മേളനത്തിൽ ആശ്രമം സുപ്പീരിയർ ഫാ.സേവ്യർ കൊച്ചുറുബിൽ,ഭാരവാഹികളായ ജോസഫ് മണിക്കൊമ്പിൽ, ജയ്മോൻ കറുകപ്പള്ളിൽ, ജോസ്പൂനാട്ട് എന്നിവർ പങ്കെടുത്തു.

