നാടൻ പലഹാര പ്രദർശനവുമായി മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ

ഫാസ്റ്റ് ഫുഡ്ഡുകൾ സുലഭമായ ഈ കാലഘട്ടത്തിലാണ് പഴയകാലത്തെ കൊതിയൂറുന്ന വിഭവങ്ങളുമായി മുരിക്കാട്ടുകുടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. പ്രൈമറിതല പഠന പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന പലഹാര പ്രദർശനമായ അപ്പാണ്യത്തിലാണ് വിഭവങ്ങൾ നിരന്നത്.കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന നാടൻ പലഹാരങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
നാടൻ ഭക്ഷണവിഭവങ്ങളായ ഇലയട , കൊഴുക്കട്ട, കുമ്പിളപ്പം,കിണ്ണത്തപ്പം ഉൾപ്പെടെ അമ്പതിൽപരം വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.ഒന്നാം ക്ലാസിലെ -പിന്നേം പിന്നേം ചെറുതായി പാലപ്പം,രണ്ടാം ക്ലാസിലെ- നാടിനെ രക്ഷിച്ചാൽ വീരവാഹു,മൂന്നാം ക്ലാസിലെ -പലഹാരപ്പൊതി,നാലാം ക്ലാസിലെ -ഓമനയുടെ ഓണം എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള പഠന പ്രവർത്തനമാണ് സ്കൂളിൽ നടത്തിയത് .
ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷിനു മാനുവൽ,അധ്യാപകരായ ലിൻസി ജോർജ് ,കെ ആർ ദിവ്യ,രമ്യ റ്റി. നായർ,സിസി ജോൺ കെ , വിദ്യാർത്ഥികളായ അലൻ സാബു,അക്ഷയ് പ്രമോദ്,ശ്രദ്ധ കെ അജിത്ത്, രമ്യ രഘു, ആർദ്ര തങ്കം എന്നിവർ നേതൃത്വം നൽകി.