ശാന്തൻപാറയിൽ 2024 പോഷൺ മ ആചാരണം നടന്നു

പോഷകസമൃദ്ധമായ ഭക്ഷണ ക്രമത്തിന്റെ പ്രാധാന്യം വീടുകളിലേക്ക് എത്തിയ്കുക എന്ന ലക്ഷ്യത്തോടെയാണ് പോഷൺ മ ആചാരണം നടക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിലെ അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പോഷക സമൃദ്ധമായ ഭക്ഷണ സാധനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.ശാന്തൻപാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും ഐ സി ഡി എസും സംയുക്തമായി സംഘടിപ്പിച്ച പോഷൺ മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് ഉത്‌ഘാടനം ചെയ്‌തു.
അംഗനവാടികളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ക്ലാസുകളും,പോഷക ആഹാര സെമിനാറും നടന്നു. ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ ശ്യാമള ബാലൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ഹരിചന്ദ്രൻ,പ്രിയദർശിനി,രാജേശ്വരി കാളിമുത്തു,ഐ സി ഡി എസ് സൂപ്പർവൈസർമാരായ ബിൻസി സ്‌കറിയ,എം കെ ഷൈലജ,ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. എൽ ബി പോൾ,സന്ധ്യ വിജി വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പോഷൺ മ പ്രാധാന്യം വിശദീകരിച്ചു റാലിയും നടന്നു.