വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു

കഴിഞ്ഞ 45 വർഷമായി വനം-വന്യജീവി വകുപ്പിൻ്റേയും ബഹുജനങ്ങളുടെയും സംയുക്താഭിമു ഖ്യത്തിൽ നടത്തിവരാറുള്ള വനം-വന്യജീവി വാരാഘോഷം ഈ വർഷവും വിപുലമായ പരിപാടികളോടുകൂടി ഒക്ടോബർ 2 മുതൽ 8 വരെ തേക്കടിയിൽ വച്ച് നടത്തപ്പെടുന്നു.2024 ഒക്ടോബർ 2 ബുധനാഴ്‌ച രാവിലെ 11.00 മണിക്ക് ബഹു. കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വനം-വന്യജീവി വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കുമളി ഹോളിഡേ ഹോമിൽ നിർവ്വഹിക്കും.
വന്യജീവി വാരാഘോഷത്തിന്റെ സംഘാടകസമിതി ഓഫീസ് തേക്കടി വനശ്രീ ഓഡിറ്റോറിയത്തിൽ പ്രവർത്തനം ആരംഭിച്ചു.കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജനി ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഡോ: പാട്ടീൽ സുയോഗ് സുഭാഷ് റാവു ഐ.എഫ്.എസ്. (ഡപ്യൂട്ടി ഡയറക്‌ടർ പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷൻ) ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുമളി ബസ്സ്റ്റാൻ്റിൽനിന്നും വനശ്രീ ഓഡിറ്റോറിയത്തിലേയ്ക്ക് വിളംബരറാലിയും നടത്തി.