INTUC മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്ന കെ . വി ജോർജ് കരിമറ്റത്തിന്റെ ഒന്നാം ചരമവാർഷികം അനുസ്മരണ സമ്മേളനം സെപ്റ്റംബർ 30 ന്

ഇടുക്കി ജില്ല രൂപീകൃതമായ കാലം മുതൽ 2023 ആഗസ്റ്റ് മാസം വരെ കഴിഞ്ഞ 51 വർഷക്കാലമായി INTUC ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചുവന്നിരുന്ന കെ . വി ജോർജ് കരിമറ്റം നമ്മെ വിട്ടുപിരിഞ്ഞു പോയിട്ട് ഒരു വർഷം തികയുകയാണ്. ഒന്നാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം 30. 9. 2024 തിങ്കളാഴ്‌ച രാവിലെ 10. 30 ന് പുളിയന്മല ഗ്രീൻ ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും . INTUC സംസ്ഥാന പ്രസിഡന്റ് ആർ . ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും . INTUC ജില്ലാ പ്രസിഡന്റ് രാജാ മാട്ടുകാരൻ സ്വാഗതം ആശംസിക്കും .അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് കോൺഗ്രസിൻ്റെയും INTUC യുടെയും സമുന്നതരായ നേതാക്കളും വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പൗരപ്രമുഖരും പങ്കെടുക്കും.