ഒളിംബിക്സിൻ്റെ പകിട്ടിലും പ്രൗഢിയിലും കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കായിക മാമാങ്കത്തിന് വർണ്ണാഭമായി തുടക്കം

പരിപാടികൾക്ക് തുടക്കം കുറിച്ച് വാർഡ് കൗൺസിലർ സോണിയ ജെ ബി പതാക ഉയർത്തി. വിശിഷ്ടാതിഥികൾ സല്യൂട്ട് സ്വീകരിച്ചു. സംസ്ഥാന കായിക ജേതാക്കൾ ചടങ്ങിന് ദീപശിഖ പ്രയാണത്തിന് നേതൃത്വം നൽകി പ്രൗഢോജ്ജ്വലമായ മാർച്ച് പാസ്റ്റ് അകമ്പടിയോടെയാണ് കായികമേള ആരംഭിച്ചത്.
രണാങ്കണം 2 കെ 24 എന്ന പേരിൽ നടന്ന കായികമേള കട്ടപ്പന ട്രാഫിക് എസ് ഐ ബിജു ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജിമോൻ ജോസഫ് ട്രാഫിക് എസ് ഐ എസ് ഐ ബിജുവിനെ ആദരിച്ചു.സ്കൂൾ സ്പോർട്സ് ക്ലബ് സെക്രട്ടറിഎയ്ഡൻ മനോജ് കായികമേള പ്രതിജ്ഞ ചൊല്ലി കൊടുത്തു. വർണ്ണാഭമായ നൃത്തശില്പം പരിപാടിക്ക് നിറപ്പകിട്ടേകി '.
സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ നോബി വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻറ് സിജു ചക്കുംമൂട്ടിൽ , സ്കൂൾ പ്രിൻസിപ്പൽ മാണി കെ സി, എൽ പി വിഭാഗം പ്രഥമ അധ്യാപകൻ ദീപു ജേക്കബ് , വാർഡ് കൗൺസിലർ സോണിയ ജെയ്ബി, കായികാധ്യാപിക സെൽമി എന്നിവർ സംസാരിച്ചു .തുടർന്ന് സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലായി കായിക മത്സരങ്ങൾ നടന്നു.