പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു
ജാർഖണ്ഡ് ദുംഗാജില്ലയിൽ മധുവൻ വില്ലേജിൽ ദൻവായിഹൻസിദാ ഭാഗത്ത് അനിൽ മുർമുവിനെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.വളകോട്ടിൽ ഗ്രാനൈറ്റ് തൊഴിലാളിയായിരുന്നു 22 കാരനായ യുവാവ്.ഇയാളുമായി 15 കാരി പ്രണയത്തിലാവുകയും ഇന്നലെ രാവിലെ മുതൽ ഇരുവരെയും കാണാതാവുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് ഉപ്പുതറ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉപ്പുതറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും .
സമീപത്തെ ഏലത്തോട്ടത്തിൻ്റെ നിന്നും കണ്ടെത്തി.ഇന്നലെ രാവിലെ 9 മണിയോടെയാണ് ഇരുവരെയും കാണാതായത്. 5 മണിയോടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്. 6 മാസം മുമ്പാണ് പെൺകുട്ടിയുടെ കുടുംബം തൊഴിൽ തേടി വളകോട്ടിലെത്തിയത് .പിന്നാലെയെത്തിയ യുവാവും പെൺകുട്ടിയുടെ കുടുംബത്തിന് സമീപത്തായാണ് താമസിച്ചിരുന്നത്..ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.
പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞു വിടുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ ആക്ട് പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.സി ഐ ജോയി മാത്യുവിൻ്റെ നിർദ്ദേശാനുസരണം എസ് ഐ സലീം രാജ്, സിവിൽ പോലീസ് ഓഫീസർമാരായ സി സി അഭിലാഷ്, കെ വി അജേഷ് , എ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും അന്വേഷിച്ച് കണ്ടെത്തിയത്.






