നാടക രചയിതാവ് കെ.സി ജോർജിൻ്റെ അപ്രതീക്ഷിത വേർപാട് നികത്താനാവാത്തത്;മന്ത്രി റോഷി അഗസ്റ്റിൻ

കാലിക പ്രസക്തവും നന്മനിറഞ്ഞതുമായ എഴുത്തുകളിലൂടെ നാടക ഭൂപടത്തിൽ ഇടുക്കിയുടെ പേര് എഴുതി ചേർത്ത അതുല്യ കലാകാരനായിരുന്നു കെ.സി ജോർജെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.രണ്ട് തവണ സംസ്ഥാന അവാർഡ് ഇടുക്കിയിലേക്കെത്തിച്ച അതുല്യ പ്രതിഭയുടെ അപ്രതീക്ഷിത വേർപാട് കലാകേരളത്തിന് തീരാ നഷ്ടമാണ്.
കായംകുളം ദേവ കമ്മ്യൂണക്കേഷൻസിന്റെ ചന്ദ്രികാ വസന്തം എന്ന നാടകത്തിലൂടെ ഈ വർഷത്തെ മികച്ച നാടകകൃത്തായി തിരഞ്ഞെടുക്കപ്പെട്ട കെ.സി ജോർജ് 2010-ൽ കോഴിക്കോട് സാഗർ കമ്മ്യൂണിസ്റ്റേഷന്റെ കുമാരൻ ഒരു കുടുംബ നാഥൻ എന്ന നാടകത്തിലൂടെയും മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായി മാറി. നാടക രചയിതാവ് കെ.സി ജോർജിൻ്റെ അപ്രതീക്ഷിത വേർപാട് നികത്താനാവാത്തതാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.