ശാന്തൻപാറ റോട്ടറി ക്ലബ്ബ് ഓഫ് വിന്റേജ് മൂന്നാറിൻ്റെ 2024-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓണാഘോഷവും നടന്നു

2023-ൽ ശാന്തൻപാറയിൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ നിരവധി സേവന പ്രവർത്തങ്ങൾ നടത്തിയ റോട്ടറി ക്ലബ്ബ് രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. നടപ്പിലാക്കിയ സേവന പദ്ധതികൾ വിലയിരുത്തിയും വരും നാളുകളിലേക്കുള്ള പദ്ധതികൾ ആവിഷ്കരിച്ചുമാണ് വാർഷിക ആഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും,ഓണാഘോഷവും നടന്നത്. ചിന്നക്കനാലിലെ സ്വാകാര്യ റിസോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ആഘോഷത്തിനും ഓണാഘോഷത്തിനും സിനി ഷാജി,ചിഞ്ചു ബേസിൽ എന്നിവർ ചേർന്ന് തിരിതെളിയിച്ചു.
ക്ലബ്ബ് പ്രസിഡന്റ് എം എം ഷാജിയുടെ നേതൃത്വത്തിൽ നടന്ന വാർഷിക ആഘോഷത്തിൽ സെക്രട്ടറി ബേസിൽ ഐപ്പ് കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ ബേസിൽ ഐപ്പ് പ്രസിഡന്റ് ആയും സെക്രട്ടറിയായി ബേസിൽ ബെന്നിയും ,ട്രഷറർ ആയി എം എം ഷാജിയുടെയും നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു.
റോട്ടറി ക്ലബ്ബ് പി ഡി ജി അഡ്വ.ബേബി ജോസഫ് മുഖ്യ അതിഥിയായി പങ്കെടുക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്‌തു. ഡിസ്ട്രിക്ട് ചെയർമാൻ യൂനസ് സിദിഖ് ഓണസന്ദേശം നൽകി മുഖ്യ പ്രഭാക്ഷണം നടത്തി.മികച്ച പ്രവർത്തനം നടത്തിയ റോട്ടറി ക്ലബ്ബിലെ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് ഓണാഘോഷ മത്സരങ്ങളും വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്‌തു.