ആറിൻ്റെ അടിയൊഴുക്കിൽ പൊലിഞ്ഞ അതുലിന് നാട് കണ്ണീർ വിടയേകി

Sep 22, 2024 - 13:23
 0
ആറിൻ്റെ അടിയൊഴുക്കിൽ പൊലിഞ്ഞ അതുലിന് നാട് കണ്ണീർ വിടയേകി
This is the title of the web page

 ഇരട്ടയാർ ജലാശയത്തിൽ ഒഴുക്കിൽപെട്ടു മരിച്ച കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ - രജിത ദമ്പതികളുടെ മകൻ അമ്പാടിയെന്ന അതുൽ ഹർഷിൻ്റെ മൃതദ്ദേഹം രജിതയുടെ മൂത്ത സഹോദരൻ രാജീവിൻ്റെ കടമാക്കുഴിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.13 വയസായിരുന്നു. ഓണാഘോഷത്തിനായി ഇരട്ടയാറിലെ അമ്മ വീട്ടിൽ എത്തിയതായിരുന്നു അതുൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒപ്പം അപകടത്തിൽ പെട്ട അമ്മാവൻ്റെ മകൻ അസൗരേഷിൻ്റെ മൃതദ്ദേഹം ഇന്നലെ ഉപ്പുതറയിലെ വീട്ടിൽ സംസ്കരിച്ചിരുന്നു . അതുലിൻ്റെ അമ്മ രജിതയും അസൗരേഷിൻ്റെ പിതാവ് രതീഷും സഹോദരങ്ങളാണ്. ഇരട്ടയാർ ടണലിനു സമീപം ക്യാച്ച്മെൻ്റ് ഏരിയയിൽ കളിക്കുന്നതിനിടെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ അപകടത്തിൽപെട്ടത്. അപകടം നടന്നയുടൻ തന്നെ അതുലിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മുതുകുളം കെ.വി സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു' സംസ്കാര ചടങ്ങിൽ ബന്ധുമിത്രാദികളുടെ അലമുറയിട്ട കരച്ചിൽ ഏവരെയും കണ്ണീരിലാഴ്ത്തി. ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിൽ അമ്മാവൻ രതീഷ് തീകൊളുത്തിയ ചിതയിൽ ആ കുഞ്ഞുദേഹം എരിഞ്ഞമർന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow