20 കാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചപ്പാത്ത് സ്വദേശി ജെസ്ബിൻ ആണ് അറസ്റ്റിൽ ആയത്

Sep 21, 2024 - 11:12
 0
20 കാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചപ്പാത്ത് സ്വദേശി ജെസ്ബിൻ  ആണ് അറസ്റ്റിൽ ആയത്
This is the title of the web page

ചെറുതോണി ; 20 കാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച യുവാവിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ചപ്പാത്ത് പച്ചക്കാട് സ്വദേശി കൊച്ചുവീട്ടിൽ ജെസ്മിൻ സജി (21) നെയാണ് പോലീസ് പിടികൂടിയത്. 20 കാരിയെ ഇൻസ്റ്റഗ്രാം വഴി 2022ൽ പരിചയപ്പെട്ട ജെസ്ബിൻ കാൽവരി മൗണ്ട് കോട്ടയം കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ചു നിരവധി തവണ പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ നഗ്ന വീഡിയോ എടുക്കുകയും ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 2023 ജൂൺ മുതൽ നവംബർ വരെയാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.പിന്നീട് പ്രതി യുവതിയുടെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതറിഞ്ഞ യുവതി ഉപ്പുതറ പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയെ ആദ്യം പീഡിപ്പിച്ചത് കാൽവരി മൗണ്ടിൽ ആയതിനാൽ കേസ് ഉപ്പുതറ പോലീസ് തങ്കമണി പോലീസിന് കൈമാറി. തുടർന്ന് തങ്കമണി പോലീസ് പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇലക്ട്രിക്കൽ ജോലിക്കാരനായ പ്രതി അനേകം പെൺകുട്ടികളെ സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ട് എന്നും നാട്ടുകാരും പ്രതിയെ അറിയാവുന്ന ആളുകളും പറയുന്നു. കട്ടപ്പന എ.എസ്. പി രാജേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം തങ്കമണി പോലീസ് ഇൻസ്പെക്ടർ എം പി എബി, എസ് ഐ ഷൈല, എസ് സി പി ഓ മാരായ സുനിൽ, രാജേഷ്,സി പി ഓ അബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow