എട്ട് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
പത്തനംതിട്ട ഇലന്തൂരിൽ വ്യാഴാഴ്ച ആറുപേരെയും ഒരു ആടിനെയും കടിച്ചു പരുക്കേൽപിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മാഞ്ഞാടി പക്ഷി രോഗ നിർണയ കേന്ദ്ര ത്തിൽ നടത്തിയ പരിശോധനയിലാണു പേവിഷബാധ സ്ഥിരീ കരിച്ചത്. നായയെ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. പ്രദേശത്തെ നിരവധി തെരുവ് നായകളെയും വളർത്ത് മൃഗങ്ങളെയും നായ കടിച്ചത് ആശങ്കക്കിടയാക്കുന്നു.

