ഓണം അവധി ആഘോഷിക്കാൻ വാഗമണ്ണിലേക്ക് വിനോദസഞ്ചാരികൾ എത്തിതുടങ്ങി. സന്ദർശക തിരക്കേറിയതോടെ മേഖലയിൽ ഗതാഗതക്കുരുക്കും രൂക്ഷമായി

വാഗമണ്ണിൽ ഗതാഗതക്കുരുക്ക് ഒരു പുതിയ സംഭവമല്ല .അവധി ദിനങ്ങളിൽ സഞ്ചാരികൾ എത്തി തുടങ്ങുന്നതോടെ ഗതാഗതക്കുരുക്ക് പതിവ് സംഭവമായി മാറുകയാണ് .ഈ ഓണാവധിക്കാലത്തും സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കാണ് തുടക്കത്തിൽ തന്നെ കാണാൻ കഴിയുന്നത്. മൊട്ടക്കുന്ന് . പൈൻ വാലി . വാഗമൺ ടൗൺ .എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
ചില സമയങ്ങളിൽ ഗതാഗതക്കുരുക്ക് മണിക്കൂറോളം നീളും. പോലീസിന്റെ അടക്കം നേതൃത്വത്തിൽ വളരെ പണിപ്പെട്ടാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത് .വാഗമണ്ണിലെ ഗതാഗതക്കുരുക്കിന് ഒരു പ്രധാന കാരണം ഇവിടെയെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പര്യാപ്തമായ ഒരു സംവിധാനം ഇല്ല എന്നുള്ളതാണ് .കൂടാതെ മറ്റു റോഡുകളെ അപേക്ഷിച്ചു വാഗമണ്ണിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തുകൂടി കടന്നുപോകുന്ന റോഡുകൾക്ക് വീതി കുറവുണ്ട്.
റോഡിൻറെ ഇരുവശങ്ങളിലും സഞ്ചാരികളുടെ . വാഹനം പാർക്ക് ചെയ്യുന്നതോടെ ഈ ഭാഗങ്ങളിൽ വലിയ രീതിയിലാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. ഏലപ്പാറ. വാഗമൺ. ഈരാറ്റുപേട്ട .തുടങ്ങിയ മേഖലകളിലേക്ക് കടന്നുപോകുന്ന പ്രധാന പാതയിലാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.
ഇതുവഴി കടന്നുപോകുന്ന ബസ്സുകൾ അടക്കമുള്ളവയ്ക്കും മറ്റു സ്വകാര്യ വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. ഡിറ്റിപിസിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട മറ്റു വകുപ്പുകളുമായി ആലോചിച്ച് വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളുടെ മുഴുവൻ വാഹനങ്ങളും പാർക്ക് ചെയ്യാൻ ഒരു സംവിധാനം ഒരുക്കിയാൽ ഈ ഗതാഗതതടസ്സം ഒരു പരിധിവരെ പരിഹരിക്കാൻ ആകും .എന്നാൽ വിഷയത്തിൽ ഒരു ശാശ്വതമായ നടപടി വൈകുകയാണ്.