കട്ടപ്പന പുളിയന്മല റോഡിൽ ഗതാഗത തടസം രൂക്ഷം; നോക്കുകുത്തിയായി പൊതുമരാമത്ത് വകുപ്പ്

തൊടുപുഴ പുളിയന്മല സംസ്ഥാന പാതയുടെ ഭാഗമായ പുളിയന്മല കട്ടപ്പന റോഡിലാണ് നിരന്തരമായി ഗതാഗത തടസം ഉണ്ടാകുന്നത് . ഒരു മാസത്തെ കണക്കെടുത്താൽ പത്തിലധികം തവണയാണ് പാതയിൽ പൂർണ്ണമായി ഗതാഗതം തടസ്സപ്പെട്ടിട്ടുള്ളത് . പാതിയിൽ വിവിധങ്ങളായ ഭീമൻ വളവുകളാണ് നിലകൊള്ളുന്നത്. ഈ വളവുകളിൽ വൻ ഗർത്തങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. ഈ ഗർത്തങ്ങളിൽ വലിയ വാഹനങ്ങൾ കുടുങ്ങിയാണ് ഗതാഗതം പൂർണമായി തടസ്സപ്പെടുന്നത്.
പിന്നീട് മണിക്കൂറുകൾ പാതയിലൂടെയുള്ള ഗതാഗതം നിശ്ചലമാകും. തുടർന്ന് കട്ടപ്പനയിൽ നിന്ന് പോലീസും മറ്റ് അധികാരികളും എത്തിയാണ് ഗതാഗതം പുന:സ്ഥാപിക്കുക. ഗതാഗത തടസ്സം നിരന്തരമായ തോടെ പാതയിൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ലോഡുമായി എത്തിയ കണ്ടെയ്നർ കുടുങ്ങി പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടർന്ന് കട്ടപ്പനയിൽ നിന്നും പോലീസും ഫയർഫോഴ്സും എത്തിയാണ് ജെസിബി ഉപയോഗിച്ച് വാഹനം നീക്കിയശേഷം ഗതാഗതം പുന:സ്ഥാപിച്ചത്.
തുടർന്ന് ചൊവ്വാഴ്ച വിനോദസഞ്ചാരികളുമായി എത്തിയ ബസ്സും വളവിൽ കുടുങ്ങി. അതോടൊപ്പം പാതയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സവും രൂക്ഷമായിരുന്നു.ഗതാഗത തടസ്സം നിത്യസംഭവമായതോടെ പ്രദേശവാസികൾക്കും തലവേദനയായിരിക്കുകയാണ്. ആംബുലൻസുകളും സ്കൂൾ ബസ്സുകളും അടക്കം ഗതാഗതക്കുരുക്കൽ അകപ്പെടുന്നത് നിത്യസംഭവമാണ്.
ഓണാവധിയായതോടെ തമിഴ്നാട്ടിൽനിന്നും അടക്കുമ്പോഴുള്ള വിനോദസഞ്ചാരികൾ ജില്ലയിലേക്ക് കടന്നുവരുന്നത് ഈ പാതയിലൂടെയാണ്.ഒപ്പം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാൻ പാത നിരവധി ആളുകൾ ഉപയോഗിക്കുന്നു. ഗതാഗത തടസ്സമാണ് ഇപ്പോൾ വില്ലൻ ആകുന്നത്. റോഡിന്റെ വീതി കുറവും, അശാസ്ത്രീയമായ വളവുകളുടെ നിർമ്മാണവും, മറ്റൊരു പ്രതിസന്ധിയാണ്. ഗതാഗതടസ്സം നിരന്തരം ആയിട്ടും നോക്കുകുത്തിയായി മാറുകയാണ് പൊതുമരാമത്ത് വകുപ്പ്.