ബി. എം. എസ് കട്ടപ്പന മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളിദിനം ആചരിച്ചു

1955 ജൂലൈ 23ന് ലോകമന്യേ ബാലഗംഗാധരതിലകൻ്റെ ജന്മദിനത്തിൽ ആരംഭിച്ച ഭാരതീയ മസ്ദൂർ സംഘം, അതിൻ്റെ തുടക്കം മുതൽ വിശ്വകർമ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു വരികയാണ്. ബി.എം.എസ് ൻ്റെ അടിസ്ഥാന മുദ്രാവാക്യങ്ങളിൽ ഒന്നായ ദേശീയ ബോധമുള്ള തൊഴിലാളി എന്ന സങ്കൽപ്പത്തിന് അനുസൃതമായാണ് ദേവശില്പിയായ വിശ്വ കർമ്മാവിൻ്റെ ജന്മദിനം തൊഴിലാളി ദിനമായി ആഘോഷിച്ചുവരുന്നത്.
രണ്ടുവർഷക്കാലം നീണ്ടുനിന്ന കോവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങൾ വലിയതോതിൽ അനുഭവിക്കുന്നത് തൊഴിലാളി സമൂഹമാണ്. പ്രകടനം പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നപ്പോൾ ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ. വി. മധുകുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പി.പി.ഷാജി, ജിൻസ് ജോസഫ്, സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.