വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി മൂന്നാറിൽ വിനായക ചതുർത്ഥി വളരെ വിപുലമായി ആഘോഷിച്ചു.7 മുതൽ 10 ദിവസം വരെയാണ് വിനായക ചതുർത്ഥി അഘോഷിക്കുന്നത്

ഗണപതിയുടെ ജന്മദിനം എന്ന് അറിയപ്പെടുന്ന ഗണേശ ചതുർത്ഥി സമൃദ്ധവും പ്രശ്‌നരഹിതവുമായ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം യാചിക്കുന്നതിനായി ഹിന്ദുക്കൾ വളരെ തീക്ഷ്ണതയോടെയും ഭക്തിയോടെയും ആണ് ആചരിക്കുന്നത്. 7 മുതൽ 10 ദിവസം വരെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്.മൂന്നാറിലും വിവിധ തോട്ടം മേഖലകളിലും വളരെ വിപുലമായാണ് വിനായക ചതുർത്ഥി അഘോഷിച്ചത്. വിനായകനെ വഹിച്ച് ഘോഷയാത്ര നടത്തി ഭക്ത ജനങ്ങൾ.മുന്നാറിലെ എട്ടോളം വിഗ്രഹങ്ങൾ കനിമലയാറിൽ നിമജ്ജനം ചെയ്തു.ചെണ്ടുവാരയിലെ വിഗ്രഹങ്ങൾ കുണ്ടള ടാമിലും നിമജ്ജനം ചെയ്തു.നിരവധി ഭക്തരാണ് ഘോഷയാത്രയിലും പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തത്.