തിരുവോണനാളിൽ തോട്ടം മേഖലയിലെ വയോധികർക്കായി ഓണസദ്യ ഒരുക്കി കെ ഡി എസ് പി കമ്പനി മാനേജ്മെന്റ് ആശുപത്രിയും ജീവനക്കാരും

തോട്ടം മേഖലയിൽ ഓണം വലിയ ആഘോഷമല്ലെങ്കിലും ഓണസദ്യ കഴിച്ചും പൂക്കളം ഇട്ടും ചിലരെങ്കിലും ഓണം ആഘോഷിക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ തിരുവോണനാളിൽ തോട്ടം മേഖലയിലെ വയോധികർക്ക് ഓണസദ്യ നൽകണമെന്ന് ലക്ഷ്മി എസ്റ്റേറ്റിലെ മാനേജ്മെന്റ് ആശുപത്രിയും ജീവനക്കാരും ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു. എസ്റ്റേറ്റിലെ ആശുപത്രി ഹാൾ ഓണ സദ്യക്കായി സജ്ജീകരിച്ചു. ഓണസദ്യക്ക്എ ത്തിയ വയോധികരുടെ നേതൃത്വത്തിൽ ആശുപത്രിയുടെ മുറ്റത്ത് മനോഹരമായ പൂക്കളം തീർത്തു.
തുടർന്ന് 15ലധികം കറികളും കൂട്ടി വയോധികർക്കായുള്ള ഓണസദ്യ വിളമ്പി. ഓണസദ്യ കഴിക്കാത്ത പലയാളുകളും വളരെ സന്തോഷത്തോടെയാണ് ഓണസദ്യ കഴിച്ചത്. വയോധികർക്കായി ഇത്തരത്തിൽ ഓണസദ്യ ഒരുക്കിയതിൽ കെ ഡി എച്ച്പി മാനേജ്മെന്റിനോട് വളരെ നന്ദിയുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.
വയോധികർക്ക് ഓണസദ്യ നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി ഗ്രൂപ്പ് വെൽഫെയർ ഓഫീസർ ജെമീമ പറഞ്ഞു.എഴുപതോളം വയോധികർക്കാണ് ഓണസദ്യ നൽകിയത്. വരും വർഷങ്ങളിൽ ഓണം വളരെ വിപുലമായി ആഘോഷിക്കുമെന്നും കെ ഡി എച്ച്പി ജീവനക്കാരായ മഹേശ്വരി. മീന ചിത്ര ഭാഗ്യലക്ഷ്മി സെൽവി തുടങ്ങിയവർ പറഞ്ഞു.