കുവൈറ്റ് ലുലു വടംവലി മത്സരത്തിൽ ടീം “ഫ്രണ്ട്സ് ഓഫ് കുവൈറ്റ്” വിജയികളായി. ഫ്രണ്ട്സ് ഓഫ് കുവൈറ്റിൻ്റെ ഫിറ്റ്നസ് ട്രെയിനർ കട്ടപ്പന സ്വദേശി അനൂപ് ജോണി

കുവൈറ്റ് ലുലു വടംവലി മത്സരത്തിൽ സെവൻസ്റ്റാർ കാനഡ സ്പോൺസർ ചെയ്ത ടീം “ഫ്രണ്ട്സ് ഓഫ് കുവൈറ്റ്” വിജയികളായി.“അഹാ കുവൈറ്റ് ബ്രദേഴ്സ് ടീമിനെ” ബെസ്റ്റ് ഓഫ് ത്രീ മത്സരത്തിൽ 2-0 ത്തിന് തോല്പിച്ചാണ് “ഫ്രണ്ട്സ് ഓഫ് കുവൈറ്റ്”വിജയം കരസ്ഥമാക്കിയത്.ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓണം വടംവലി മത്സരം ആവേശകരമായ ഫൈനലിൽ സമാപിച്ചു.
കുവൈറ്റിലെ ടീം ഫ്രണ്ട്സ് ഓഫ് കുവൈറ്റ് വിജയികളായി. ലുലു ഹൈപ്പർമാർക്കറ്റ് അൽ-റായിയിൽ നടന്ന പരിപാടിയിൽ കുവൈറ്റിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശക്തരായ 14 ടീമുകൾ കരുത്തും കൂട്ടായ പ്രവർത്തനവും പ്രകടമാക്കി ഒന്നാം സ്ഥാനത്തിനായി മത്സരിച്ചു.ആവേശത്തിന്റെ കൊടുമുടിയിൽ എത്തിയ ഫൈനലിൽ ടീം ഫ്രണ്ട്സ് ഓഫ് കുവൈറ്റ് മുൻവർഷങ്ങളിൽ ചാമ്പ്യന്മാരായ “അഹാ കുവൈറ്റ് ബ്രദേഴ്‌സ് (AKB) “നെ നേരിട്ടു.
ടീം AKB ധീരമായ പോരാടിയെങ്കിലും ബെസ്റ്റോഫ് ത്രീ മത്സരത്തിൽ 2-0 ത്തിന് ടീം ഫ്രണ്ട്സ് ഓഫ് കുവൈറ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഉറപ്പിച്ചു. ഇടുക്കി കട്ടപ്പന സ്വദേശി അനൂപ് ജോണിയുടെ ഫിറ്റ്നസ് ട്രയിനിംഗിലാണ് രതീഷ് ക്യാപ്റ്റനായ ഫ്രണ്ട്‌സ് ഓഫ് കുവൈറ്റ് വിജയം നേടിയത്.ഫ്രണ്ട്സ് ഓഫ് രജീഷ് മൂന്നാം സ്ഥാനവും IAK ഇടുക്കി അസോസിയേഷൻ നാലാം സ്ഥാനവും നേടി.മത്സരത്തിൽ വൻ ജനാവലിയാണ് പങ്കെടുത്തത്, കാണികൾ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ പ്രോത്സാഹിപ്പിച്ചു.
കമ്മ്യൂണിറ്റി സ്പിരിറ്റ് വളർത്തുന്നതിനും കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ലുലു ഹൈപ്പർമാർക്കറ്റിൻ്റെ സംരംഭം പ്രശംസിക്കപ്പെട്ടു.മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച ടീം ഫ്രണ്ട്സ് ഓഫ് കുവൈറ്റിന് ലുലു മാനേജ്‌മെൻ്റിൻ്റെ ഗ്രാൻഡ് പ്രൈസ് 400 കെഡി ചടങ്ങിൽ സമ്മാനിച്ചു. മികച്ച പ്രകടനത്തിനും ടീം വർക്കിനും വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.