ഇന്‍ഫാം ഇഎസ്എ വിടുതല്‍ സന്ധ്യ 17ന്

Sep 13, 2024 - 12:26
 0
ഇന്‍ഫാം ഇഎസ്എ വിടുതല്‍ സന്ധ്യ 17ന്
This is the title of the web page

 പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രശ്‌നബാധിത മേഖലകളിലെ എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തി ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ഇഎസ്എ വിടുതല്‍ സന്ധ്യ സംഘടിപ്പിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ 17ന് രാത്രി 7.30ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സംഘടിപ്പിക്കുന്ന ഇഎസ്എ വിടുതല്‍ സന്ധ്യയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ഫ്രാന്‍സീസ് ജോര്‍ജ്, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ എംഎം മണി, വാഴൂര്‍ സോമന്‍, ഡോ. എന്‍. ജയരാജ്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുക്കും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഇഎസ്എ മേഖലയില്‍ ലക്ഷോപലക്ഷം ജനങ്ങള്‍ അധിവസിക്കുന്നുണ്ട്. ഇക്കാരണത്താല്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ ജനപ്രതിനിധികള്‍ കാര്യക്ഷമമായി ഇടപെടണം. രാജ്യത്തിനും സംസ്ഥാനത്തിനും ഏറെ വിദേശ നാണ്യം നേടിത്തരുന്ന സുഗന്ധവ്യഞ്ജനം വിളയുന്ന ഏലമലക്കാടുകള്‍ പൂര്‍ണമായും വനഭൂമിയാക്കാനുള്ള വനംവകുപ്പിന്റെ ഗൂഢ നീക്കം സര്‍ക്കാര്‍ തടഞ്ഞ് റവന്യുഭൂമിയായി നിലനിര്‍ത്തണണം. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് ഇഎസ്എ വിടുതല്‍ സന്ധ്യ നടത്തുന്നത്. 

ജനവാസ മേഖലകളെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രശ്‌നബാധിത മേഖലകളിലെ ജനങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജിയും ഏലമലക്കാടുകള്‍ റവന്യുഭൂമിയായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള നിവേദനവും യോഗത്തില്‍ ജനപ്രതിനിധികള്‍ക്ക് ഇന്‍ഫാം കൈമാറും.

പത്രസമ്മേളനത്തില്‍ ജോയിന്റ് ഡയറക്ടര്‍മാരായ, ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, സബ്ജക്ട് എക്‌സ്‌പേര്‍ട്ട് നെല്‍വിന്‍ സി. ജോയി, ജോമോന്‍ ചേറ്റുകുഴി തുടങ്ങിയവരും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow