കട്ടപ്പന കൊച്ചുതോവാള സെന്റ് ജോസഫ് എൽപി യുപി സ്കൂളുകൾ സംയുക്തമായി ഓണാഘോഷ പരിപാടികൾ നടത്തി

കട്ടപ്പന കൊച്ചുതോവാള സെന്റ് ജോസഫ് എൽപി യുപി സ്കൂളുകൾ സംയുക്തമായി ഓണാഘോഷ പരിപാടികൾ നടത്തി. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഓണ സദ്യയും സംഘടിപ്പിച്ചു.ഓണാഘോഷത്തിന് എത്തിയ മാവേലിക്ക് വലിയ സ്വീകരണമാണ് കുട്ടികൾ നൽകിയത്.സ്കൂൾ മാനേജർ ഫാദർ ജോസ് വലിയ കുന്നത്ത് ഓണസന്ദേശം നൽകി.
യുപിസ്കൂൾ പിടിഎ പ്രസിഡണ്ട് സിജു ചാക്കുംമൂട്ടിൽ, എൽ പി സ്കൂൾ പിറ്റി എ പ്രസിഡണ്ട് ഉല്ലാസ്,എം. പിടിഎ പ്രസിഡന്റ് പ്രിയ പ്രതീഷ്, യുപി സ്കൂൾ H. M. റാണി, എൽ പി സ്കൂൾ H. M ലൂസി എന്നിവർ നേത്യത്വം നൽകി. കുട്ടികളുടെ ഓണാഘോഷ പരിപാടികൾ നടത്തപ്പെട്ടു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ മലയാളി മങ്കയും, മാവേലി മന്നനും പരിപാടികൾക്ക് മാറ്റുകൂട്ടി.