അവധി ദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും തടയും; ജില്ലാഭരണകൂടം

Sep 12, 2024 - 07:54
 0
അവധി ദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും തടയും; ജില്ലാഭരണകൂടം
This is the title of the web page

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അവധിയിലാകുന്ന സാഹചര്യം മുതലെടുക്കുന്നത് തടയാന്‍ തയ്യാറായി ജില്ലാ ഭരണകൂടം. ഭൂമി കയ്യേറ്റം, മണ്ണ്, മണല്‍, കല്ല് ,പാറ എന്നിവയുടെ അനധികൃത ഖനനം , ,കടത്തല്‍ എന്നിവ തടയുന്നതിന് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി നിര്‍ദേശം നല്‍കി. അവധി ദിവസങ്ങളില്‍ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ കര്‍ശന നിരീക്ഷണം ഉണ്ടാകും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അനധികൃത കയ്യേറ്റമോ ഖനനമോ മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങൾക്ക് ജില്ലാ താലൂക്ക് തല സ്‌ക്വാഡുകളേയോ അതത് തഹസില്‍ദാര്‍മാരേയോ അറിയിക്കാം. ഫോണ്‍ : കളക്ട്രേറ്റ് - 04862 232242, 232366, ഇടുക്കി - 04862 235 361, 8547618435, തൊടുപുഴ - 04862 222503, 8547612801, പീരുമേട് - 04869 232 077, 8547612901, ഉടുമ്പന്‍ചോല - 04868 232050, 8547613201, ദേവികുളം - 04865 264 231, 8547613101.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow