" ഉണർവോടെ " സൗഹൃദ അധ്യാപക പരിശീലനം കട്ടപ്പനയിൽ

Sep 9, 2024 - 11:01
 0
" ഉണർവോടെ "  സൗഹൃദ അധ്യാപക പരിശീലനം കട്ടപ്പനയിൽ
This is the title of the web page

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ സൗഹൃദ കോഡിനേറ്റർസിനുള്ള മൂന്നു ദിവസത്തെ റസിഡൻഷ്യൽ ട്രെയിനിങ്ങിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബെന്നിടോമി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഒരു അനന്യവും നൂതനവും നവീനവുമായ പരിപാടിയാണ് അഡോളസൻസ് കൗൺസിലിംഗ് ആൻഡ് ഹെൽത്ത് കെയർ പ്രോഗ്രാം. സൗഹൃദ ക്ലബ്ബുകൾ വഴി സ്കൂളുകളിൽ ഈ പരിപാടി നടപ്പിലാക്കുന്നു. 2014-ൽ ആരംഭിച്ച സൗഹൃദ ക്ലബ് വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ ഒരു വേദി ഉറപ്പാക്കുന്നു. വിദ്യാർത്ഥികളുടെ ശാരീരിക, അക്കാദമിക, സാമൂഹിക, ഇടപഴകൽ മെച്ചപ്പെടുത്തുക എന്നുള്ളതാണ് സൗഹൃദയുടെ ഉദ്ദേശം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ജില്ലാ കോഡിനേറ്റർ ഫ്രാൻസിസ് സെബാസ്റ്റ്യൻ അധ്യക്ഷനായ പരിപാടിയിൽ ജോയിൻ കോഡിനേറ്റർ ഡോ. ദേവി കെ എസ് സ്വാഗതം ആശംസിച്ചു. ഇടുക്കിയുടെ ജില്ലാ കോഡിനേറ്റർ ജോസഫ് മാത്യു മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ലാലി സെബാസ്റ്റ്യനെചടങ്ങിൽ ആദരിച്ചു.

 ചടങ്ങിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ല കൺവീനർ ജൈസൺ ജോൺ നന്ദി പറഞ്ഞു. 9, 10 ,11 തീയതികളിൽ നടക്കുന്ന പരിപാടിയിൽ കൗമാര പ്രായകാരായ കുട്ടികളെ സ്വയം വികാസസത്തിലൂടെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക്കായി വിവിധ ക്ലാസുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow