ഇരട്ടയാർ അപകടം ; അഞ്ചുരുളി ടണലിലടക്കം ഫയർഫോഴ്സും സ്ക്യൂബ ടീമും, കുട്ടിക്കായുള്ള തിരച്ചിൽ നിർത്തി. നാളെ വീണ്ടും പരിശോധന പുനരാരംഭിക്കും

Sep 19, 2024 - 19:14
 0
ഇരട്ടയാർ അപകടം ; അഞ്ചുരുളി ടണലിലടക്കം ഫയർഫോഴ്സും സ്ക്യൂബ ടീമും, കുട്ടിക്കായുള്ള തിരച്ചിൽ നിർത്തി. നാളെ വീണ്ടും പരിശോധന പുനരാരംഭിക്കും
This is the title of the web page

ഓണാവധി ആഘോഷിക്കാനാണ് ഇരട്ടയാർ ചേലക്കകവലയിലെ തറവാട് വീട്ടിലേക്ക് വളകോട് സ്വദേശി അസൗരേഷും, കായംകുളം സ്വദേശി അതുൽ ഹർഷും സഹോദരങ്ങളോടൊപ്പം എത്തിയത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വ്യാഴം രാവിലെ 9 തേ മുക്കാലോടെയാണ് ബന്ധുക്കളായ 4 കുട്ടികൾ ചേർന്ന് ഇരട്ടയാർ ഡാമിലേക്ക് കുളിക്കുവാനായി എത്തിയത്. വീടിന്റെ സമീപമായ ഡാമിന്റെ ടണൽ പരിസരത്താണ് കുട്ടികൾ കുളിക്കുവാനായി ഇറങ്ങിയത്. രണ്ടുപേർ വെള്ളത്തിലിറങ്ങിയതോടെ കാൽ വഴുതി അപകടം സംഭവിക്കുകയായിരുന്നു .

ഇവർ ഒഴുക്കിൽ പെട്ടത്തോടെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ നിലവിളിച്ച് ആളുകളെ കൂട്ടി. ഓടുകൂടിയ നാട്ടുകാർ ചേർന്ന് അതുൽ ഹർഷിനെ ടണലിന് സമീപത്തുനിന്ന് കരയ്ക്ക് എടുത്ത ശേഷം പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കൂട്ടത്തിൽ ഉണ്ടായിരുന്ന ആസൗരേഷിനെ കണ്ടുകിട്ടിയില്ല. നാട്ടുകാരും തുടർന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഇരട്ടയാർ ഡാമിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കാണാതായതോടെ അഞ്ചുരുളി ഡാമിലേക്ക് തിരച്ചിൽ നീട്ടി. സ്കൂബടീം,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫയർഫോഴ്സ്, ,എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. കായംകുളം സ്വദേശി പൊന്നപ്പന്റെയും രജിതയുടെയും മകനാണ് മരിച്ച അതുൽ ഹർഷ്. ഉപ്പുതറ കൂടെ സ്വദേശി രതീഷ് സൗമ്യ ദമ്പതികളുടെ മകനാണ് കണ്ടെത്താനുള്ള അസൗരേഷ്. ഇരട്ടിയാട്ടിലെ തിരച്ചുന്ന ശേഷമാണ് അഞ്ചുരുളി ഭാഗങ്ങളിൽ തിരച്ചിൽ ആരംഭിച്ചത്. തണൽ മുഖത്ത് കയർ കെട്ടിയാണ് തിരഞ്ഞത്. ഇരട്ടയാറ്റിൽ നിന്നും തണലിലൂടെ അഞ്ചുരുളിയിലേക്ക് വെള്ളത്തിലൂടെ ഒരു വസ്തു എത്താൻ എടുക്കുന്ന സമയം കണക്കാണ് ചെറിയ കണ്ണാ ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു.

  മുക്കാൽ മണിക്കൂറിനോട് അടുത്ത് സമയമെടുത്താണ് പ്ലാസ്റ്റിക് അഞ്ചുരുളിയിലെത്തിയത്. ഈ സാഹചര്യത്തിൽ കുട്ടി,ഫയർഫോഴ്സ് സംഘം അഞ്ചുരുളിയിൽ എത്തുന്നതിന് മുൻപേ തുരങ്കത്തിലൂടെ ഒഴുകി എത്തിയോ എന്ന സംശയം നിലനിൽക്കുകയാണ്. തുടർന്ന് സ്ക്യുബാ ഡൈവിന്റെ നേതൃത്വത്തിൽ ഡാമിലും പരിശോധന നടത്തി.

തുടർന്ന് ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുമോ എന്ന സംശയത്തെ തുടർന്ന് എറണാകുളത്തു നിന്ന് എത്തിച്ച നൈറ്റ് വിഷൻ ഡ്രോണുകൾ ഉപയോഗിച്ചും പരിശോധന നടത്താൻ വിദഗ്ധരെ എത്തിച്ചിരുന്നു. എന്നാൽ രാത്രി സമയങ്ങളിൽ ഡ്രോൺ പറത്തുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഡോൺ പരിശോധന നടത്തിയില്ല. നാളെ വീണ്ടും പരിശോധന പുനരാരംഭിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂബ ഡൈവ് തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജാഫർ ഖാൻ - സ്കൂബ നിയന്ത്രിക്കുന്നു. ജില്ല ഫയർ ഓഫീസർ കെ ആർ ഷിനോയ് , ഫയർഫോഴ്സ് ഇടുക്കി സ്റ്റേഷൻ ഓഫീസർ സി അഖിൻ, നെടുങ്കണ്ടം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജീവൻ ഐസക്, കട്ടപ്പന സ്റ്റേഷൻ സീനിയർ ഫയർ ഓഫീസർ വിജയ്, എന്നിവ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow