കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ഓണ വിപണിക്ക് തുടക്കമായി

ഓണത്തോടനുബന്ധിച്ച് കൺസ്യൂമർഫെഡ് മുഖേന സർക്കാർ സബ്സിഡിയോടുകൂടി നടത്തുന്ന സഹകരണ ഓണം വിപണി കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വെള്ളയാംകുടിയിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡണ്ട് ജോയി കുടക്കച്ചിറ, നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജോയി ആനിത്തോട്ടം, ടി ജെ ജേക്കബ്, സിനു വാലുമ്മേൽ, സജീന്ദ്രൻ പൂവാങ്കൽ, അരുൺകുമാർ, ശാന്തമ്മ സോമരാജൻ, ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.