അഖില കേരള വിശ്വകർമ്മ മഹാസഭ ഇടുക്കി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഋഷി പഞ്ചമി ദിനാഘോഷവും കുടുംബ സംഗമവും നടന്നു

കട്ടപ്പന സി.എസ്.ഐ. ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ചാണ് ഋഷിപഞ്ചമി ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചത്.ബ്രഹ്മശ്രീ ഹരിദാസ് ആചാര്യയുടെ കാർമ്മികത്വത്തിൽ നടത്തിയ പ്രാർത്ഥനാ സദസോടെയാണ് പരിപാടി ആരംഭിച്ചത്. ആഘോഷ കമ്മറ്റി ചെയർമാൻ സി.എൻ. രാജപ്പൻ ആചാരി അധ്യക്ഷത വഹിച്ചു.വിശ്വകർമ്മ സമൂഹം സമൂഹ്യമായിട്ടും സാമ്പത്തികമായിട്ടും വിദ്യാഭ്യാസപരമായിട്ടും വളരെ പിന്നോക്കാവസ്ഥയിലാണെന്നും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പോലെ മറ്റ് മത വിഭാഗങ്ങൾക്ക് ലഭിക്കുന്ന സാമൂഹ്യ നീതി നാളിതുവരെ വിശ്വകർമ്മജർക്ക് ലഭിക്കുന്നില്ലെന്നും ഇടുക്കി താലൂക്ക് യൂണിയൻ പ്രസി. ഇ ആർ രവിന്ദ്രൻ പറഞ്ഞു.
നഗരസഭാ കൗൺസിലർമാരായ ധന്യ അനിൽ, ഐബി മോൾ രാജൻ എന്നിവർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിശ്വകർമ്മ നവോദ്ധാൻ ഫെഡറേഷൻ സംസ്ഥാന പ്രസി. മുരളീദാസ് സാഗർ ഋഷി പഞ്ചമി സന്ദേശം നൽകി.ഭാരവാഹികളായ പി.കെ. മധു,പി.എൻ. കൃഷ്ണൻ കുട്ടി, പി.വി.ശശീന്ദ്രൻ, ലതാ രാജൻ, സുധ നാരാജൻ, വത്സമ്മ വിജയൻ, ശാരിക രാജൻ, രാജി ഗോപാലകൃഷ്ണൻ, സുഭാഷ് എം വി, ശരണ്യ റജി, സ്കന്ദൻ ഹരിലാൽ, അഭിറാം ശശിധരൻ, മോഹൻ വാഴാട്ട് തുടങ്ങിയവർ സംസാരിച്ചു.