തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ ഹെയർപിൻ വളവിൻ ടോറസ് ലോറി കുടുങ്ങിയതോടെ ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകൾ

Sep 9, 2024 - 03:07
 0
തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ ഹെയർപിൻ വളവിൻ ടോറസ് ലോറി കുടുങ്ങിയതോടെ  ഗതാഗതം സ്തംഭിച്ചത്  മണിക്കൂറുകൾ
This is the title of the web page

 ഞായറാഴ്ച ഉച്ചയോടെയാണ് തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ ടോറസ് ലോറി കുടുങ്ങിയത്. പുളിയൻമലയിൽ നിന്ന് വരുമ്പോൾ ആദ്യത്തെ ഹെയർപിൻ വളവിലാണ് വാഹനം കുടുങ്ങിയത്. ഇതോടെ മണിക്കൂറുകളോളം  ഗതാഗതം നിലച്ചു. തുടർന്ന് കട്ടപ്പന പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ കടത്തിവിടാൻ ഉള്ള ശ്രമം ആരംഭിച്ചു. ആദ്യം ചെറിയ വാഹനങ്ങൾ കടത്തിവിടാൻ സാധിച്ചുവെങ്കിലും പാതിയിൽ വലിയ ഗതാഗത കുരുക്ക് ഉണ്ടാവാൻ കാരണമായി.

തുടർന്ന് ജെസിബി ഉപയോഗിച്ച് ടോറസ് ലോറി വലിച്ചു നീക്കിയ ശേഷമാണ് പൂർണ്ണ തോതിൽ ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചത്. ദീർഘദൂര ബസ്സുകളും , വിവാഹ വധു വരന്മാരും അടക്കം റോഡിൽ കുടുങ്ങി. തമിഴ്നാട്ടിൽ നിന്ന് അടക്കം ചരക്ക് വാഹനങ്ങൾ ഇതുവഴിയാണ് കടന്നുവരുന്നത്. കൂടാതെ സദാസമയവും വലിയ തിരക്ക് അനുഭവപ്പെടുന്ന പാത കൂടിയാണ് തൊടുപുഴ പുളിയന്മല സംസ്ഥാനപാതയുടെ ഭാഗമായ കട്ടപ്പന പുളിയന്മല റോഡ് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സ്ഥിരമായി ഇതേ വളവിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങുന്നത്. കുത്തിറക്കത്തോടൊപ്പം ഭീമൻ വളവുകളാണ് പാതയിലുള്ളത്. അതോടൊപ്പം വളവുകളിലടക്കം വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ടോറസ് ലോറികൾ അടക്കം നന്നേ പാടുപെട്ടെ വളവുകൾ കടന്നു പോകുകയുള്ളൂ. ഈ സമയം ഗർത്തങ്ങളിൽ ടയർ കുടുങ്ങുന്നതോടെ വാഹനം മുന്നോട്ടും പിറകോട്ടും നീക്കാൻ സാധിക്കാതെ വരുന്നു. ഇതോടെ വാഹനം പാതയിൽ തന്നെ കുടുങ്ങുകയാണ് പതിവ്.

 പാതയുടെ അലൈൻമെന്റിനും പോരായ്മകൾ ഉണ്ട്. കൊടും വളവുകൾക്ക് അനുസൃതമായ വീതിയോ നിരപ്പോ വളവുകൾക്കില്ല. റോഡിലെ ഗർത്തങ്ങൾ അടക്കാൻ പൊതുമരാമത്തും നാളുകളായി ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.ഒരുമാസ കാലയളവിൽ നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങിയിട്ടുള്ളത്. ഇവിടെ വാഹനങ്ങൾ സ്ഥിരമായി കുടുങ്ങുന്നതോടെ പോലീസിനും തലവേദനയാകുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള ലോഡ് വാഹനങ്ങൾ അടിമാലി കുമളി ദേശിയ പാത അടക്കമുള്ള റോഡിലൂടെ തിരിച്ചുവിടണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.അതോടൊപ്പം ഇതുവഴിയുള്ള മലയോര ഹൈവേ നിർമാണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow