ഉപ്പുതറ സെൻ്റ്. തോമസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ നടന്നു

ഉപ്പുതറ സെൻ്റ്. തോമസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ നടന്നു.വിശുദ്ധ കുർബാനക്ക് ശേഷം വിശ്വാസ സമൂഹം ഒന്നിച്ച് ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.ഇടവക വികാരി ഫാ : കുര്യാക്കോസ് ചാണ്ടി ഓണ സന്ദേശം നൽകി.അന്യം നിന്നു പോയ പഴമയുടെ ഓണക്കളികൾ തിരികെ എത്തിക്കുക എന്ന സന്ദേശം ഉയർത്തി കസേര കളി , പാലുപറി മത്സരം, കലം തല്ലിപ്പൊട്ടിക്കൽ , തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നല്കി.മത്സരങ്ങൾക്ക് ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.ഏവർക്കും ഇടവക വികാരി ഫാ. കുര്യാക്കോസ് ചാണ്ടി ഓണാശംസകൾ നേർന്നു.