കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

Sep 5, 2024 - 13:43
 0
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ  വയോജനങ്ങൾക്കായി ഓണാഘോഷ പരിപാടി   സംഘടിപ്പിച്ചു
This is the title of the web page

കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളും കലാ പരിപാടികളും നടന്നു. സാമൂഹ്യ സുരക്ഷ മിഷൻ വയോമിത്രം പദ്ധതിയുടെ ഭാഗമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്.കസേരകളി,ബോൾ പാസിംഗ്, മിഠായി പെറുക്ക്, തിരി കത്തിക്കൽ തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്.

 വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഓണ സദ്യക്ക് ശേഷം വിവിധ കലാപരിപാടികളും നടന്നു.തടർന്ന് നടന്ന യോഗത്തിൽ നഗരസഭ  കൗൺസിലർ രാജൻ കാലാച്ചിറ അധ്യക്ഷനായിരുന്നു. റിട്ടയേഡ്  ഹെൽത്ത് സൂപ്പർവൈസർ കെ.എ.മാത്യു മുഖ്യപ്രഭാഷണം നടത്തി.KSSM കോർഡിനേറ്റർ ഷിൻ്റോ ജോസഫ്,വയോമിത്രം സ്റ്റാഫ് നഴ്സ് തുഷാര ബെക്സ്, ലിസി ജോണി തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow