ദളപതി വിജയ് ഇരട്ട വേഷങ്ങളിൽ എത്തുന്ന വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത ഗോട്ടിന്റെ റിലീസിന് ഉഗ്രസ്വീകരണം ഒരുക്കി പ്രിയമുടൻ നൻപൻസ്

Sep 5, 2024 - 05:26
 0
ദളപതി വിജയ് ഇരട്ട വേഷങ്ങളിൽ എത്തുന്ന വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത ഗോട്ടിന്റെ റിലീസിന് ഉഗ്രസ്വീകരണം ഒരുക്കി പ്രിയമുടൻ നൻപൻസ്
This is the title of the web page

എ.ജി.എസ് എന്റർടൈൻമെന്റ് നിർമ്മിച്ച് വെങ്കിട്ട് പ്രഭു  സംവിധാനം ചെയ്ത ദളപതി വിജയ് നായകനാകുന്ന ഇന്ത്യൻ തമിഴ് ഭാഷാ സയൻസ് ഫിക്ഷൻ ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം . വിജയ്യുടെ 68-ാമത്തെ പ്രധാന കഥാപാത്രമായ ചലച്ചിത്രമായതിനാൽ 2023 മെയ് മാസത്തിൽ ദളപതി 68 എന്ന താൽക്കാലിക തലക്കെട്ടിൽ ചിത്രം പ്രഖ്യാപിച്ചിരുന്നു. 2023 ഡിസംബറിൽ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2023 ഒക്ടോബറിൽ ചെന്നൈയിൽ ആരംഭിച്ചു. തുടർന്ന് തായ്‌ലൻഡിൽ ഒരു ഷെഡ്യൂളും കൂടെ ഹൈദരാബാദിൽ മറ്റൊന്ന് എന്നിങ്ങനെ പല ഷെഡ്യൂളുകളും തീരുമാനിച്ചു. യുവൻ ശങ്കർ രാജ യാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം സിദ്ധാർത്ഥ നുനിയും വെങ്കട്ട് രാജനും നിർവഹിച്ചു. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പ്രകാശനം മുതലുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ടാണ് ആ കേരളത്തിൽ വ്യാഴാഴ്ച പുലർച്ചെ  നാലുമണിക്ക് ചിത്രം റിലീസ് ചെയ്തത്.

  ഇതോടെ വലിയ ആഘോഷങ്ങളിലൂടെയാണ്  ചിത്രത്തെ ഫാൻസ് അസോസിയേഷനുകൾ സ്വീകരിച്ചത്. കട്ടപ്പനയിൽ പ്രിയമുടൻ നൻപൻസിന്റെ  നേതൃത്വത്തിൽ വിപുലമായ ആഘോഷ പ്രകടനങ്ങൾ നടത്തി. ആഘോഷ പരിപാടികൾക്ക് ജില്ലാ ഫാൻസ് അസോസിയേഷനായ പ്രിയമുടൻ നൻപൻസ്  പ്രസിഡന്റ് ജെറിൻ തോമസ് , സെക്രട്ടറി സോബിൻ മാത്യു, വിഷ്ണു ബിജു, പി ആർ അനൂപ്, സിജോ മോൻ ബാബു, ജെ സെബിൻ, ഭുവനേശ്വർ കുമാർ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow