റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു

റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. ഇടുക്കി രൂപത വികാരി ജനറാൾ മോൺ.ഫാ.ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹിറിറ്റേജ് ഹാളിൽ വെച്ചാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. പ്രസിഡണ്ട് ജിതിൻ കൊല്ലം കൂടി അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത വികാരി ജനറാൾ മോൺ.ഫാ.ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്നായി ഒൻപത് അധ്യാപകരെയാണ് ആദരിച്ചത്. വികാസ് സക്കറിയാസ്,ജോസ് ഫ്രാൻസിസ്,സന്തോഷ് ദേവസ്യ, പ്രിൻസ് ചെറിയാൻ, ലാലി സെബാസ്റ്റ്യൻ,ജോസ് മാത്യു, ജോർജുകുട്ടി എം വി, വിജി ജോസഫ്,അഖിൽ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.